Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുടിവെള്ള ബിൽ അടക്കാനുള്ള കാലാവധി കുറച്ചു; 15 ദിവസം കഴിഞ്ഞാൽ 12% പലിശ, 30 ദിവസം കഴിഞ്ഞാല്‍ 18%... അറിയാം വിശദാംശങ്ങൾ

text_fields
bookmark_border
water tap
cancel

തിരുവനന്തപുരം: ജല അതോറിറ്റിയുടെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കുടിവെള്ള ചാര്‍ജ് പിഴയില്ലാതെ അടക്കാവുന്ന സമയപരിധി 15 ദിവസം വരെയാക്കി കുറച്ചു.

മുമ്പ് പിഴയില്ലാതെ അടക്കാനുള്ള സമയപരിധി 30 ദിവസമായിരുന്നു. ഇതുസംബന്ധിച്ച് ജലവിഭവ വകുപ്പ് ഉത്തരവിറക്കി.

ഇനി ബില്‍ തീയതി മുതല്‍ 15 ദിവസം വരെ പിഴയില്ലാതെ അടക്കാം. പിന്നീടുള്ള 15 ദിവസം 12 ശതമാനം പ്രതിവര്‍ഷ പലിശ ഈടാക്കും. പിഴയോടുകൂടി 15 ദിവസത്തിനകം അടച്ചില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കാൻ നടപടിയെടുക്കും. 30 ദിവസം കഴിഞ്ഞാല്‍ 18 ശതമാനം പ്രതിവര്‍ഷ പലിശ ഈടാക്കും.

ഗാര്‍ഹികേതര കണക്ഷനുകള്‍ക്ക്‌ ബില്‍ തീയതി മുതല്‍ 15 ദിവസം വരെ പിഴയില്ലാതെ അടക്കാം. പിന്നീടുള്ള 15 ദിവസത്തിനകം അടക്കുകയാണെങ്കില്‍ 12 ശതമാനം പ്രതിവര്‍ഷ പലിശ ഈടാക്കും. പിഴയോടുകൂടി 15 ദിവസത്തിനകം അടച്ചില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കും. 30 ദിവസം കഴിഞ്ഞാല്‍ 24 ശതമാനം പ്രതിവര്‍ഷ പലിശ ഈടാക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KWA Water Tariff payment deadline reduced
Next Story