You are here

കെ.വി.എം ആശുപത്രി സമരം : നഴ്​സുമാരുമായുള്ള ചർച്ച പരാജയ​പ്പെട്ടു

16:50 PM
14/03/2018

ആലപ്പുഴ: ചേർത്തല കെ.വി.എം ആശുപത്രിയിലെ നഴ്​സ​ുമാരുടെ സമരം ഒത്തുതീർപ്പാക്കുന്നതിന്​ ലേബർ കമ്മീഷ​ണർ വിളിച്ച ചർച്ച പരാജയപ്പെട്ടു. ആശുപത്രിയിൽ നിന്നും പുറത്താക്കിയ നഴ്​സുമാരെ  തിരിച്ചെടുക്കുന്ന കാര്യത്തിൽ ചർച്ചയിൽ ധാരണയായില്ല.

പരമാവധി 20 പേരെ മാത്രമേ തിരിച്ചെടുക്കാൻ കഴിയൂയെന്ന നിലപാടിൽ മാനേജ്മ​​െൻറ്​ ഉറച്ചു നിന്നു.  പുറത്താക്കിയ മുഴുവൻ നഴ്​സുമാരെയും തിരിച്ചെടുക്കും വരെ സമരം തുടരുമെന്ന്​ നഴ്​സുമാരുടെ സംഘടനയായ യു.എൻ.എ വ്യക്തമാക്കി. 

Loading...
COMMENTS