മുൻ കേന്ദ്രമന്ത്രി കെ.വി. തോമസിന്റെ ഭാര്യ ഷേർളി നിര്യാതയായി
text_fieldsമട്ടാഞ്ചേരി: മുൻ കേന്ദ്രമന്ത്രിയും സംസ്ഥാന സർക്കാറിന്റെ ഡൽഹിയിലെ പ്രതിനിധിയുമായ പ്രഫ. കെ.വി. തോമസിന്റെ ഭാര്യ ഷേർളി തോമസ് (77) നിര്യാതയായി.
പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന പരേതനായ വടുതല പൂവങ്കേരി വീട്ടിൽ ബർണാർഡിന്റെയും ജഡ്രൂഡിന്റെയും മകളാണ്. മക്കൾ: ബിജു തോമസ് (സീനിയർ ഡയറക്ടർ ആൻഡ് ഹെഡ്, മഷ്റക് ബാങ്ക്, ദുബൈ), രേഖ തോമസ് (ഷേർളീസ് ഡിസ്ട്രിബ്യൂട്ടേഴ്സ് ആൻഡ് ഏജന്റ്സ് പ്രസിഡൻറ്, ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ, കൊച്ചി യൂനിറ്റ്), ഡോ. ജോ തോമസ് (വാതരോഗ വിദഗ്ധൻ, ആസ്റ്റർ മെഡ്സിറ്റി, എറണാകുളം).
മരുമക്കൾ: ലക്ഷ്മി പ്രിയദർശിനി (കടവന്ത്ര ചെറുപറമ്പത്ത് കുടുംബാംഗം), ഇടക്കൊച്ചി കളപ്പുരയ്ക്കൽ കുടുംബാംഗം ടോണി തമ്പി, കടവന്ത്ര മനയത്തറ കുടുംബാംഗം ഡോ. അന്നു ജോസ് (ശിശു ഹൃദ്രോഗ വിദഗ്ധ, ആസ്റ്റർ മെഡ്സിറ്റി, എറണാകുളം). ബുധനാഴ്ച രാവിലെ ഏഴുമുതൽ രണ്ടുവരെ തോപ്പുംപടി കൊച്ചുപള്ളി റോഡിലുള്ള വസതിയിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം വൈകീട്ട് മൂന്നിന് കുമ്പളങ്ങി സെന്റ് പീറ്റേഴ്സ് ദേവാലയ സെമിത്തേരിയിൽ.

