പാർട്ടി കോൺഗ്രസ് സെമിനാറിൽ കെ.വി.തോമസ് പങ്കെടുക്കും -സി.പി.എം
text_fieldsകണ്ണൂർ: സി.പി.എം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ച് നടക്കുന്ന സെമിനാറിൽ കെ.വി.തോമസ് പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. തമിഴ്നാട് മുഖ്യമന്ത്രിയെ ക്ഷണിച്ചതിനൊപ്പം തോമസിനും ക്ഷണം അയച്ചുകൊടുത്തു. കെ.വി.തോമസ് വരില്ലെന്ന് ഇതുവരെ പറഞ്ഞിട്ടില്ലെന്നും ജയരാജൻ പറഞ്ഞു.
കെ.വി.തോമസിന വിലക്കുന്ന കെ.പി.സി.സി പ്രസിഡന്റ് സുധാകരന്റെ നടപടി തിരുമണ്ടൻ തീരുമാനമാണ്. ആർ.എസ്.എസിന്റെ എ ടീമായി പ്രവർത്തിക്കുന്നവരാണ് തോമസിനെ വിലക്കുന്നത്. പാർട്ടി സെമിനാർ വിജയിപ്പിച്ചതിൽ സുധാകരനോട് നന്ദിയുണ്ട്. സെമിനാറിൽ പങ്കെടുത്തത് കൊണ്ട് കെ.വി.തോമസ് വഴിയാധാരമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി.പി.എം പാർട്ടികോൺഗ്രസിനോടനുബന്ധിച്ച് നടക്കുന്ന സെമിനാറിലേക്ക് ശശി തരൂർ, കെ.വി തോമസ് എന്നീ കോൺഗ്രസ് നേതാക്കളെ ക്ഷണിച്ചിരുന്നു. എന്നാൽ, കോൺഗ്രസ് നേതാക്കൾ സി.പി.എം പരിപാടിയിൽ പങ്കെടുക്കുന്നത് കെ.പി.സി.സി വിലക്കുകയും എ.ഐ.സി.സി വിലക്ക് അംഗീകരിക്കുകയും ചെയ്തു. ശേഷം ശശി തരൂർ പരിപാടിയിൽ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചെങ്കിലും കെ.വി തോമസ് നിലപാട് വ്യക്തമാക്കിയിരുന്നില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

