Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.വി. തോമസ് കണ്ണൂരിലെത്തി; ചുവപ്പ് ഷാൾ അണിയിച്ച് സ്വീകരണം; 'കാത്തിരിക്കൂ' എന്ന് മറുപടി

text_fields
bookmark_border
കെ.വി. തോമസ് കണ്ണൂരിലെത്തി; ചുവപ്പ് ഷാൾ അണിയിച്ച് സ്വീകരണം; കാത്തിരിക്കൂ എന്ന് മറുപടി
cancel
Listen to this Article

മട്ടന്നൂർ (കണ്ണൂർ): നേതൃത്വത്തിന്റെ വിലക്ക് മറികടന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി. തോമസ് സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായ ദേശീയ സെമിനാറിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തി.

വെള്ളിയാഴ്ച രാത്രി എട്ടിന് കണ്ണൂർ വിമാനത്താവളത്തിലെത്തിയ കെ.വി. തോമസിനെ സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ നേരിട്ടെത്തി ചുവപ്പ് ഷാൾ അണിയിച്ച് സ്വീകരിച്ചു. കൈയടിച്ചായിരുന്നു തോമസിനെ സി.പി.എം നേതാക്കൾ സ്വീകരിച്ചത്. ചുവന്ന ഷാൾ സ്ഥിരീകരിക്കാമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് 'കാത്തിരിക്കൂ' എന്നായിരുന്നു തോമസിന്റെ മറുപടി. പറയാനുള്ളത് സെമിനാറിൽ പറയുമെന്നും പ്രതികരിച്ചു.

ശനിയാഴ്ച‍യാണ് ദേശീയ സെമിനാർ. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന സെമിനാറിൽ കെ.വി. തോമസിനുപുറമെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പങ്കെടുക്കും. തിരുവനന്തപുരം എം.പി ശശി തരൂരിനും ക്ഷണമുണ്ടായിരുന്നെങ്കിലും കോൺഗ്രസ് നേതൃത്വത്തിന്റെ വിലക്ക് കാരണം പിന്മാറുകയായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KV Thomas reached Kannur
Next Story