Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.വി. തോമസ് കോൺഗ്രസിലില്ല -കെ. സുധാകരൻ

text_fields
bookmark_border
'കോൺഗ്രസ് മനസ്സിൽ കെ.വി. തോമസ് ഇല്ലാത്തതിനാൽ പുറത്താക്കലിന് ഇപ്പോൾ പ്രാധാന്യമില്ല'
k sudhakaran
cancel
Listen to this Article

കണ്ണൂർ: തൃക്കാക്കരയിൽ ഇടതുപക്ഷത്തിനു വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് പറഞ്ഞ കെ.വി. തോമസ് പാർട്ടിയിലും കോൺഗ്രസ് മനസ്സിലുമില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തോമസിനെ എ.ഐ.സി.സി സസ്പെൻഡ് ചെയ്തിരിക്കുകയാണ്. പുറത്താക്കൽ നടപടിയടക്കം പരിഗണനയിലാണ്. ആർക്കൊപ്പം പ്രചാരണത്തിനിറങ്ങണമെന്നത് അദ്ദേഹത്തിന്‍റെ ഇഷ്ടമാണ്. കോൺഗ്രസ് മനസ്സിൽ തോമസ് ഇല്ലാത്തതിനാൽ പുറത്താക്കലിന് ഇപ്പോൾ പ്രാധാന്യമില്ല. ഇടതിനായി പ്രചാരണത്തിനിറങ്ങിയാൽ അത് എ.ഐ.സി.സിയുടെ ശ്രദ്ധയിൽപ്പെടുത്തും. തൃക്കാക്കരയിൽ യു.ഡി.എഫ് ഒറ്റക്കെട്ടാണെന്നും കെ. സുധാകരൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KV Thomas not in congress says K Sudhakaran
Next Story