Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.വി തോമസ്​ അഴകിയ ദല്ലാൾ; ഇ. ശ്രീധരനുമായുള്ള കൂടിക്കാഴ്ച അമിത്ഷായുടെ നിർദേശ പ്രകാരം -ചെറിയാൻ ഫിലിപ്

text_fields
bookmark_border
സി.പി.ഐ സ്ഥാനാർഥികൾ മത്സരിക്കുന്ന തിരുവനന്തപുരത്തും തൃശൂരും ബി.ജെ.പി സ്ഥാനാർഥികൾക്ക് സി.പി.എം പിന്തുണ നേടുകയാണ് ബി.ജെ.പി ലക്ഷ്യം
Cherian Philip, KV Thomas, E Sreedharan
cancel

തിരുവനന്തപുരം: ബി.ജെ.പിയുമായുള്ള അവിഹിത ബന്ധത്തിന് കെ.വി. തോമസിനെ സി.പി.എം അഴകിയ ദല്ലാളാക്കി മാറ്റിയെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്. നരേന്ദ്ര മോദി ഏറ്റവും നല്ല പ്രധാനമന്ത്രിയാണെന്ന് പ്രഖ്യാപിച്ച കെ.വി. തോമസും ബി.ജെ.പി വക്താവായ ഇ. ശ്രീധരനും തമ്മിലുള്ള കൂടിക്കാഴ്ച അമിത്ഷായുടെ നിർദേശപ്രകാരമാണെന്നും ചെറിയാൻ ഫിലിപ് പറഞ്ഞു.

കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ച സിൽവർ ലൈൻ പദ്ധതി പുതിയ കുപ്പിയിൽ അവതരിപ്പിക്കാനാണ് ശ്രമം. ഇതൊരു രാഷ്ട്രീയ കച്ചവടമാണ്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ സി.പി.ഐ സ്ഥാനാർഥികൾ മത്സരിക്കുന്ന തിരുവനന്തപുരത്തും തൃശൂരും ബി.ജെ.പി സ്ഥാനാർഥികൾക്ക് സി.പി.എം പിന്തുണ നേടുകയാണ് ബി.ജെ.പി ലക്ഷ്യം.

മറ്റിടങ്ങളിൽ സി.പി.എമ്മിനെ ബി.ജെ.പി രഹസ്യമായി സഹായിക്കും. ഇതിന്‍റെ മുന്നോടിയായാണ് കെ.വി. തോമസ് ബി.ജെ.പി നേതാക്കളുമായി ചർച്ച ആരംഭിച്ചതെന്നും ചെറിയാൻ ഫിലിപ് ഫേസ്ബുക്ക് കുറിപ്പിൽ അരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KV Thomas-E. Sreedharan meeting as per Amit Shah's suggestion - Cherian Philip
Next Story