കൊച്ചി: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട കെ.വി തോമസ് ഇനി എ.കെ.ജി സെന്ററില്‍ പോയി അഭിപ്രായം പറഞ്ഞാല്‍ മതിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. കോണ്‍ഗ്രസില്‍ നിന്ന് തന്നെ പുറത്താക്കിയെന്ന ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും തന്നെ പുറത്താക്കേണ്ടത് എ.ഐ.സി.സി ആണെന്നും കെ.പി.സി.സി അധ്യക്ഷന്‍ നുണ പറയുകയാണെന്നും കെ.വി തോമസ് പറഞ്ഞിരുന്നു. ഇതിനോടാണ് കെ. മുരളീധരന്റെ പ്രതികരണം.
മുഖ്യമന്ത്രിക്ക് അമേരിക്കയില്‍ പോയി വന്നതില്‍ പിന്നെ എന്ത് പറ്റിയെന്ന് അറിയില്ല. പൊതുകടം കയറി കേരളം ശ്രീലങ്കയുടെ അവസ്ഥയിലേക്ക് പോവുകയാണ്. ട്വന്റി 20യുമായി യു.ഡി.എഫിന് അഭിപ്രായ വ്യത്യാസമില്ലെന്നും പരസ്യമായി ട്വന്റി 20യോട് വോട്ട് അഭ്യര്‍ത്ഥിക്കുകയാണെന്നും കെ മുരളീധരന്‍ പറഞ്ഞു.