കെ.വി. സുമേഷ് ബർലിൻ കുഞ്ഞനന്തൻ നായരെ സന്ദർശിച്ചു
text_fieldsഅഴീക്കോട് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി കെ.വി. സുമേഷ് ബർലിൻ കുഞ്ഞനന്തൻ നായരെ നാറാത്തെ വീട്ടിൽ സന്ദർശിച്ചപ്പോൾ
കണ്ണൂർ: വ്യാവസായിക മണ്ഡലം പിടിച്ചെടുക്കാൻ എൽ.ഡി.എഫ് രംഗത്തിറക്കിയ ജില്ല പഞ്ചായത്ത് മുൻ പ്രസിഡൻറ് കെ.വി. സുമേഷ് ബർലിൻ കുഞ്ഞനന്തർ നായരെ സന്ദർശിച്ചു. നാറാത്തെ വീട്ടിലെത്തിയാണ് സുമേഷ് അദ്ദേഹത്തെ കണ്ട് അനുഗ്രഹം തേടിയത്.
എൽ.ഡി.എഫ് സ്ഥാനാർഥിത്വം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതു മുതൽ കെ.വി. സുമേഷ് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ സ്ഥാപനങ്ങൾ സന്ദർശിച്ച് വോട്ടർമാരെ കാണുകയാണ്. അഴീക്കൽ തുറമുഖവും നിരവധി പ്ലൈവുഡ് നിർമാണ സ്ഥാപനങ്ങളും ഉൾപ്പെടെ ജില്ലയിലെ വ്യാവസായിക കേന്ദ്രമായി അറിയപ്പെടുന്നതാണ് അഴീക്കോട് മണ്ഡലം.
നാറാത്തെ വീട്ടിൽ ബർലിൻ കുഞ്ഞനന്തൻ നായരെ സന്ദർശിച്ചായിരുന്നു വെള്ളിയാഴ്ചത്തെ മണ്ഡല പര്യടനം തുടങ്ങിയത്്. നാറാത്ത്, കണ്ണാടിപ്പറമ്പ്, പള്ളിക്കുന്ന്, ചാലാട് ഭാഗത്തെ സ്ഥാപനങ്ങളിലാണ് വെള്ളിയാഴ്ച വോട്ടർമാരെ കണ്ടത്.

