Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.യു.ഡബ്ല്യു.ജെ സംസ്​ഥാന പ്രസിഡന്‍റ്​ കെ.പി. റെജിയുടെ ഭാര്യ ഡോ. ആ​ഷ ശി​വ​രാ​മ​ൻ നിര്യാതയായി

text_fields
bookmark_border
കെ.യു.ഡബ്ല്യു.ജെ സംസ്​ഥാന പ്രസിഡന്‍റ്​ കെ.പി. റെജിയുടെ ഭാര്യ ഡോ. ആ​ഷ ശി​വ​രാ​മ​ൻ നിര്യാതയായി
cancel

പ​ത്ത​നം​തി​ട്ട: കേരള പത്രപ്രവർത്തക യൂനിയൻ (കെ.യു.ഡബ്ല്യു.ജെ) സംസ്ഥാന പ്രസിഡൻറും 'മാധ്യമം' തിരുവനന്തപുരം യൂനിറ്റ്​ ന്യൂസ്​ എഡിറ്ററുമായ ക​ടു​ത്തു​രു​ത്തി വാ​ലാ​ച്ചി​റ ക​ണ്ണം​പു​ഞ്ച​യി​ൽ കെ.​പി. റെ​ജി​യു​ടെ ഭാ​ര്യ ഡോ. ആ​ഷ ശി​വ​രാ​മ​ൻ (41) നി​ര്യാ​ത​യാ​യി. റാന്നി മക്കപ്പുഴ അപ്സരയിൽ റിട്ട. എ.ഇ.ഒ സി.കെ. ശിവരാമന്‍റെയും റിട്ട. അധ്യാപിക പി. ശ്രീദേവിയുടെയും മകളാണ്.

പെരിന്തൽമണ്ണ അൽ ഷിഫ, കോഴിക്കോട് ജെ.ഡി.ടി, കൊട്ടാരക്കര വിജയ, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിങ് കോളേജുകളിലും കൊൽക്കത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രിയിലും അസോസിയേറ്റ് പ്രഫസർ ആയിരുന്നു. മഹാത്മഗാന്ധി സർവകലാശാലയിൽനിന്ന് റീഹാബിലിറ്റേഷൻ നഴ്സിങിൽ പി.എച്ച്ഡി നേടിയിട്ടുണ്ട്​. സം​സ്കാ​രം ക​ട​ുത്തു​രു​ത്തി വാ​ലാ​ച്ചി​റ​യി​ലെ വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ന്നു.

കഴക്കൂട്ടം സൈനിക് സ്കൂൾ വിദ്യാർഥി ദേവനന്ദൻ മകനാണ്. സഹോദരങ്ങൾ: ഹരികൃഷ്ണൻ (കൊണ്ടിനെന്‍റൽ ബംഗളൂരു), അഭ (ഒറക്കിൾ, ബംഗളൂരു).

വി.ഡി. സതീശന്‍ അനുശോചിച്ചു

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​നി​യ​ൻ (കെ.​യു.​ഡ​ബ്ല്യു.​ജെ) സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റും 'മാ​ധ്യ​മം' തി​രു​വ​ന​ന്ത​പു​രം യൂ​നി​റ്റ് ന്യൂ​സ് എ​ഡി​റ്റ​റു​മാ​യ കെ.​പി. റെ​ജി​യു​ടെ ഭാ​ര്യ ആ​ഷ ശി​വ​രാ​മ​െൻറ നി​ര്യാ​ണ​ത്തി​ല്‍ നി​യു​ക്ത പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ അ​നു​ശോ​ചി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - KUWJ State President KP Reji's wife, Asha, has died
Next Story