Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപത്രപ്രവര്‍ത്തക...

പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമ്മേളനം 14ന് കണ്ണൂരിൽ

text_fields
bookmark_border
പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമ്മേളനം 14ന് കണ്ണൂരിൽ
cancel

ക​ണ്ണൂ​ര്‍: കേ​ര​ള പ​ത്ര​പ്ര​വ​ര്‍ത്ത​ക യൂ​നി​യ​ന്‍ 59ാം സം​സ്ഥാ​ന സ​മ്മേ​ള​നം ന​വം​ബ​ര്‍ 14ന് ​ക​ണ്ണൂ​ര്‍ ന​വ​നീ​തം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും. രാ​വി​ലെ 11ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. യൂ​നി​യ​ന്റെ ന​വീ​ക​രി​ച്ച വെ​ബ്‌​സൈ​റ്റി​ന്റെ പ്ര​കാ​ശ​ന​വും മു​ഖ്യ​മ​ന്ത്രി നി​ര്‍വ​ഹി​ക്കും. മു​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല മു​ഖ്യാ​തി​ഥി​യാ​വും. മു​ന്‍ എം.​പി അ​ഡ്വ. ത​മ്പാ​ന്‍ കെ. ​തോ​മ​സി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ, ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ എം.​എ​ൽ.​എ, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​പി. ദി​വ്യ എ​ന്നി​വ​ർ പ​​ങ്കെ​ടു​ക്കും.

കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​നി​ന്നു​മാ​യി ആ​യി​ര​ത്തോ​ളം പ്ര​തി​നി​ധി​ക​ള്‍ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും. യോ​ഗ​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി യോ​ഗം 13ന് ​ഉ​ച്ച​ക്ക് ര​ണ്ടി​ന് ക​ണ്ണൂ​ര്‍ പ്ര​സ് ക്ല​ബി​ല്‍ ന​ട​ക്കും. വൈ​കു​ന്നേ​രം ആ​റി​ന് പ​യ്യാ​മ്പ​ല​ത്ത് സ്വ​ദേ​ശാ​ഭി​മാ​നി സ്മാ​ര​ക സ്തൂ​പ​ത്തി​ൽ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ദീ​പം തെ​ളി​ക്കും.

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​നി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് എം.​വി. വി​നീ​ത, സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ സി​ജി ഉ​ല​ഹ​ന്നാ​ൻ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ കെ.​വി. വി​ജേ​ഷ്, പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പ്ര​ശാ​ന്ത് പു​ത്ത​ല​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KUWJstate conference
News Summary - KUWJ state conference on 14th in Kannur
Next Story