കെ.യു.ഡബ്ല്യു.ജെ സംസ്ഥാന സമ്മേളനം കൊച്ചിയില്‍
text_fieldsകൊച്ചി: കേരള പത്രപ്രവര്‍ത്തക യൂനിയന്‍ (കെ.യു.ഡബ്ല്യു.ജെ) 60ാമത് സംസ്ഥാന സമ്മേളനം ഒക്ടോബര്‍ 17 മുതല്‍ 19 വരെ കൊച്ചിയില്‍ നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് എം.വി. വിനീതയും ജനറല്‍ സെക്രട്ടറി ആര്. കിരണ്‍ ബാബുവും വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
കൊച്ചി കലൂര്‍ എ.ജെ ഹാളില്‍ നടക്കുന്ന സംസ്ഥാന സമ്മേളനം 18ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. 19ന് സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും.
17 ന് നിലവിലെ സംസ്ഥാന കമ്മിറ്റിയും സംയുക്തകമ്മിറ്റിയും ചേരും. സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് സെമിനാറുകള്‍, ട്രേഡ് യൂനിയന്‍ സമ്മേളനം, വിമണ്‍ കോണ്‍ക്ലേവ് , ഫുട്ബോള്‍ -ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ എന്നിവ സംഘടിപ്പിക്കും.
പ്രതിപക്ഷനേതാവ് വി.ഡി സതീശന്, മേയര്‍ അഡ്വ. എം. അനില്‍കുമാര്‍, ഹൈബി ഈഡന് എം.പി എന്നിവര്‍ മുഖ്യരക്ഷാധികാരികളും വ്യവസായമന്ത്രി പി. രാജീവ് ചെയര്‍മാനുമായി 501 അംഗ സ്വാഗത സംഘത്തിന്റെ നേതൃത്വത്തിലാണ് സമ്മേളനപരിപാടികള്‍ സംഘടിപ്പിക്കുന്നത്.
സ്വാഗതസംഘം വര്‍ക്കിങ് ചെയര്‍മാനും കെ.യു.ഡബ്ല്യു.ജെ ജില്ല പ്രസിഡന്റുമായ ആര്. ഗോപകുമാര്‍, ജില്ല സെക്രട്ടറിയും സ്വാഗതസംഘം ജനറല്‍ കണ്‍വീനറുമായ എം. ഷജില്‍ കുമാര്‍ എന്നിവരും വാർത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

