ലേബർ കോഡുകൾക്കെതിരെ പത്രപ്രവർത്തക യൂനിയൻ
text_fieldsതിരുവനന്തപുരം: തൊഴിലാളി അവകാശങ്ങൾ അടിച്ചമർത്തുന്ന ലേബർ കോഡുകൾ പ്രാബല്യത്തിലാക്കിയ കേന്ദ്ര സർക്കാർ നടപടി അപലപനീയമെന്ന് കേരള പത്രപ്രവർത്തക യൂനിയൻ.
രാജ്യത്തെ കോടിക്കണക്കിന് തൊഴിലാളികൾ ഉയർത്തിയ പ്രതിഷേധവും ആശങ്കയും അവഗണിച്ച കേന്ദ്ര സർക്കാർ നിലപാട് ജനാധിപത്യ മൂല്യങ്ങളോടുള്ള വെല്ലുവിളിയാണ്. തൊഴിലാളി അവകാശങ്ങൾക്കു മൂക്കുകയറിടുന്നതിനു പുറമെ മാധ്യമ സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വതന്ത്ര്യത്തിനും ഭീഷണി ഉയർത്തുന്ന ലേബർ കോഡുകൾക്കെതിരെ രാജ്യവ്യാപകമായി ഉയർന്ന എതിർപ്പാണ് കേന്ദ്രം അവഗണിക്കുന്നത്.
രാജ്യത്തെ മാധ്യമപ്രവർത്തകരുടെ സംരക്ഷണത്തിന് ഏഴു പതിറ്റാണ്ടായി നിലനിന്ന വർക്കിങ് ജേണലിസ്റ്റ്സ് ആക്ട് അടക്കം ഇല്ലാതാക്കിയാണ് കേന്ദ്രം ലേബർ കോഡുകൾ നടപ്പാക്കുന്നത്. ഇത് മാധ്യമ മേഖലയിൽ സൃഷ്ടിക്കുന്ന പ്രതിസന്ധി വലുതാണ്. തൊഴിലാളി സംഘടനകൾ നടത്തുന്ന എല്ലാ പോരാട്ടങ്ങളോടും കേരള പത്രപ്രവർത്തക യൂനിയൻ ഐക്യപ്പെടുന്നതായി പ്രസിഡന്റ് കെ.പി റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

