Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുറ്റിപ്പുറത്ത്...

കുറ്റിപ്പുറത്ത് യുവാവിൻെറ ജനനേന്ദ്രിയം മുറിച്ച സംഭവം: യുവതി അറസ്റ്റില്‍

text_fields
bookmark_border
കുറ്റിപ്പുറത്ത് യുവാവിൻെറ ജനനേന്ദ്രിയം മുറിച്ച സംഭവം: യുവതി അറസ്റ്റില്‍
cancel

കു​റ്റി​പ്പു​റം (മ​ല​പ്പു​റം): യു​വാ​വി​െൻറ ജ​ന​നേ​ന്ദ്രി​യം മു​റി​ച്ച സം​ഭ​വ​ത്തി​ൽ ഭാ​ര്യ​യെ കു​റ്റി​പ്പു​റം പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്തു. പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി​നി പൊ​തി​യി​ൽ ഹൈ​റു​ന്നീ​സ​യെ​യാ​ണ്​ (30) വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. തി​രൂ​ർ പു​റ​ത്തൂ​ർ സ്വ​ദേ​ശി ഇ​ർ​ഷാ​ദി​നെ (26) ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച കു​റ്റി​പ്പു​റം തി​രൂ​ർ റോ​ഡി​ലെ ലോ​ഡ്ജി​ൽ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ലാ​ണി​ത്. ര​ണ്ട​ര​വ​ർ​ഷം മു​മ്പ്​ ഇ​രു​വ​രും ത​മ്മി​ൽ ര​ജി​സ്​​റ്റ​ർ വി​വാ​ഹം ക​ഴി​ഞ്ഞ​താ​ണ്. എ​ന്നാ​ൽ, ഇ​തി​നി​ടെ ഇ​ർ​ഷാ​ദി​ന്​ വീ​ട്ടു​കാ​ർ വി​വാ​ഹാ​ലോ​ച​ന ആ​രം​ഭി​ച്ച​തോ​ടെ ഹൈ​റു​ന്നീ​സ അ​തൃ​പ്​​തി​യ​റി​യി​ച്ചു. 

Tir-p4


എ​ന്നാ​ൽ, ഇ​ത് വ​ക​വെ​ക്കാ​തെ വി​വാ​ഹാ​ലോ​ച​ന​യു​മാ​യി മു​ന്നോ​ട്ടു​പോ​യ വൈ​രാ​ഗ്യ​ത്തെ​ത്ത​ു​ട​ർ​ന്നാ​ണ്​ സം​ഭ​വം. ആ​ത്​​മ​ഹ​ത്യ ചെ​യ്യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ഹൈ​റു​ന്നീ​സ ഇ​ർ​ഷാ​ദി​നെ കു​റ്റി​പ്പു​റ​ത്തേ​ക്ക് വി​ളി​ച്ച് വ​രു​ത്തി. 

ലോ​ഡ്​​ജി​ലെ​ത്തി​യ ഉ​ട​ൻ ഇ​ർ​ഷാ​ദി​ന് മ​യ​ക്കു​ഗു​ളി​ക ക​ല​ക്കി​യ വെ​ള്ളം ന​ൽ​കി. മ​യ​ക്ക​മാ​യ​തോ​ടെ ക​ത്തി​യെ​ടു​ത്ത് ജ​ന​നേ​ന്ദ്രി​യം മു​റി​ക്കു​ക​യാ​യി​രു​ന്നു. റൂ​മി​ൽ ര​ക്​​​തം പ​ര​ന്ന​തോ​ടെ ഹൈ​റു​ന്നീ​സ ആ​ളെ​ക്കൂ​ട്ടി ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. പ​ല​ത​വ​ണ പൊ​ലീ​സ്​ ചോ​ദ്യം ചെ​യ്തെ​ങ്കി​ലും താ​ൻ സ്വ​യം മു​റി​ച്ച​താ​ണെ​ന്ന വാ​ദ​ത്തി​ൽ യു​വാ​വ് ഉ​റ​ച്ചു​നി​ന്നു. ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​യ പൊ​ലീ​സ്​ ലോ​ഡ്ജ് മാ​നേ​ജ​റു​ടെ മൊ​ഴി​യി​ൽ കേ​സെ​ടു​ത്ത് യു​വ​തി​യെ വി​ട്ട​യ​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഞാ​യ​റാ​ഴ്ച രാ​വി​ലെ​യോ​ടെ യു​വാ​വ് മൊ​ഴി​മാ​റ്റു​ക​യും യു​വ​തി മു​റി​ച്ച​താ​ണെ​ന്ന് സ​മ്മ​തി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ​യാ​ണ് യു​വ​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. തി​രൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arrestedwomenkerala newskuttippurammalayalam newspenis cutting
News Summary - kuttippuram penis cutting: women arrested
Next Story