Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുറ്റിപ്പുറം വാഹനാപകടം: ഡ്രൈവർ അറസ്റ്റിൽ

text_fields
bookmark_border
kuttippuram accident 987
cancel

കുറ്റിപ്പുറം: മഞ്ചാടി വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ ഇന്നോവ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടാമ്പി കാരക്കാട് കൊണ്ടുർക്കര കുന്നംകുളത്തിങ്കൽ ബഷീറാണ്​ (56) പിടിയിലായത്. ഇയാൾ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

പൊലീസും മോട്ടോർ വാഹന വകുപ്പും അപകടകാരണം തേടി സമഗ്ര അന്വേഷണം നടത്തി. ശനിയാഴ്ച വൈകീട്ട്​ നടന്ന അപകടത്തിൽ ഇന്നോവ സ്കൂട്ടറിൽ ഇടിച്ച് തിരൂർ വൈലത്തൂർ കരിങ്കപ്പാറ എസ്റ്റേറ്റുപടി സ്വദേശി കുന്നത്തേടത്ത് അബ്ദുൽ ഖാദർ (49) മരിക്കുകയും ഭാര്യക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു.

വാഹനാപകടത്തിന്‍റെ സി.സി ടി.വി ദൃശ്യം പുറത്തുവന്നു. സ്കൂട്ടറിന്‍റെ പിൻസീറ്റിൽ ഇരുന്ന അബ്ദുൽ ഖാദറിന്‍റെ ഭാര്യ ഇന്നോവ ഇടിച്ചതിനെത്തുടർന്ന് പത്തടി ഉയരത്തിലേക്ക് തെറിച്ചതായി സി.സി ടി.വി ദൃ​ശ്യത്തിൽ വ്യക്തമായി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kuttippuram Innova Accident Driver Arrested
Next Story