കുറ്റിപ്പുറം പാലം: രാത്രിയാത്ര നിരോധനം നീക്കി
text_fields
കുറ്റിപ്പുറം: കുറ്റിപ്പുറം പാലത്തിലൂടെയുള്ള രാത്രിയാത്ര നിരോധനം നീക്കി. നവംബർ ആ റുമുതലാണ് പാലം അടച്ചുള്ള നവീകരണം തുടങ്ങിയത്. കോഴിക്കോട് ഭാഗത്തുനിന്നുവരുന്ന യാ ത്രാവാഹനങ്ങൾ മാത്രമാണ് രാത്രി പാലത്തിലൂടെ കടത്തിവിട്ടിരുന്നത്. അറ്റകുറ്റപ്പണികൾ നിശ്ചിത സമയപരിധിയിൽ തീരാത്തതിനാൽ നിയന്ത്രണം അഞ്ചുദിവസം കൂടി നീട്ടിയിരുന്നു. എട്ട് ദിവസത്തിനകം എല്ലാ പണികളും പൂർത്തിയാക്കാമെന്നാണ് അധികൃതർ കരുതിയിരുന്നത്.
ശബരിമല തീർഥാടന കാലത്തിനുമുമ്പ് പണികൾ തീർക്കേണ്ടതിനാൽ വെള്ളിയാഴ്ചയോടെ പ്രവൃത്തി അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നു. അങ്ങനെയെങ്കിൽ ഇപ്പോൾ ഉപരിതലത്തിൽ നടക്കുന്ന മാസ്റ്റിക് അസ്വാൾട്ട് ഉപയോഗിച്ചുള്ള ടാറിങ് പാതിവഴിയിൽ നിർത്തേണ്ടിവരും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
