‘അനാരോഗ്യകരമായ കക്ഷിരാഷ്ട്രീയം ആപത്ത്’
text_fieldsകുറ്റ്യാടി: അനാരോഗ്യകരമായ കക്ഷിരാഷ്ട്രീയം ആപത്താണെന്നും അധാര്‍മികത രാഷ്ട്രീയത്തില്‍ കടന്നുകൂടാന്‍ അനുവദിച്ചുകൂടെന്നും കുറ്റ്യാടി സിറാജുല്‍ ഹുദ സില്‍വര്‍ ജൂബിലി ആഘോഷത്തിന്‍െറ ഭാഗമായി ‘രാഷ്ട്രീയസേവനം രാജ്യസമാധാനത്തിന്’ വിഷയത്തില്‍ നടന്ന ചര്‍ച്ചസമ്മേളനം അഭിപ്രായപ്പെട്ടു. ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാന്‍ പ്രഫ. എ.പി. അബ്ദുല്‍വഹാബ് ഉദ്ഘാടനം ചെയ്തു. ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ നടത്തുന്ന ജനകീയ ഭരണമാണ് ജനാധിപത്യത്തിന്‍െറ ഒരു നിര്‍വചനമെങ്കില്‍ ഇന്ന് ജനത്തെ അവഗണിച്ചും ജനങ്ങളെ വിലക്കെടുത്തും ഒരുസംഘം നടത്തുന്ന ഭരണമായി അത് മാറിയെന്ന് അദ്ദേഹം പറഞ്ഞു.
ജനാധിപത്യത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവരെ തിരിച്ചുവിളിക്കാന്‍ ജനങ്ങള്‍ക്ക് അധികാരം ലഭിച്ചാല്‍ എല്ലാവരെയും തിരിച്ചുവിളിക്കേണ്ടി വരുമെന്നും ഇന്ത്യയില്‍ തെരഞ്ഞെടുപ്പിന് മാത്രമേ സമയം കിട്ടുകയുള്ളൂവെന്നും പി.സി. ജോര്‍ജ് എം.എല്‍.എ പറഞ്ഞു. മതത്തെ മാറ്റിനിര്‍ത്തിയുള്ള രാഷ്ട്രീയ പ്രവര്‍ത്തനം അസാധ്യമാണ്. പള്ളികള്‍ കേന്ദ്രീകരിച്ചുള്ള മഹല്ല് കമ്മിറ്റികള്‍ ഇസ്ലാമിലെ ഭരണസംവിധാനത്തിന്‍െറ ചെറിയ തട്ടാണ്. ആദ്യകാലത്ത് ഇന്ത്യയില്‍ നാല്‍പതോളം മുസ്ലിം എം.പിമാരുണ്ടായിരുന്നെന്നും ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് വേണ്ടി ഗാന്ധിജിക്കു മുമ്പേ പ്രഖ്യാപനം നടത്തിയത് ഇസ്ലാം മതപണ്ഡിതന്മാരാണെന്നും ഇത്തരം കാര്യങ്ങള്‍ ഇന്നത്തെ പണ്ഡിതന്മാര്‍ പലരും പറയാതിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അഴിമതി നടത്തി പണം ഉണ്ടാക്കാനും പകപോക്കലിനും രക്തച്ചൊരിച്ചിലിനും വേണ്ടിയാണ് ഇന്ന് രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് പൊതുജനം തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും ഇത് മാറ്റിയെടുക്കണമെന്നും ബി.ജെ.പി ദേശീയസമിതിയംഗം സി.കെ. പദ്മനാഭന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
