കുട്ടനാട്ടിലെ പ്രളയം: പരിഹാരം സർക്കാറിെൻറ പക്കൽ ഉറങ്ങുന്നു
text_fieldsതിരുവനന്തപുരം: മഴ മാറിയിട്ടും കുട്ടനാട്ടിൽ പ്രളയം തുടരുേമ്പാൾ 2011ൽ സർക്കാറിന് സമർപ്പിച്ച ചെന്നൈ െഎ.െഎ.ടിയുടെ പഠനറിപ്പോർട്ട് ശ്രദ്ധയിലേക്ക്. പമ്പ, അച്ചൻകോവിലാറുകളിലെ വെള്ളം നേരിട്ട് തോട്ടപ്പള്ളി സ്പിൽവേയിലൂടെ കടലിലേക്ക് തുറന്നുവിട്ട് മണിമലയാർ, മീനച്ചിലാർ എന്നിവയിലെ വെള്ളം നിയന്ത്രിക്കാൻ നിർദേശിക്കുന്നതാണ് റിപ്പോർട്ട്. തോട്ടപ്പള്ളി സ്പിൽവേ നവീകരിക്കാനുള്ള പഠന റിപ്പോർട്ട് അവഗണിക്കപ്പെട്ടതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. തോട്ടപ്പള്ളി സ്പിൽവേയിലൂടെ വെള്ളം കടലിലേക്ക് ഒഴുക്കാത്തതാണ് കുട്ടനാട് നേരിടുന്ന പ്രതിസന്ധി.
അച്ചൻകോവിലാർ, പമ്പ, മീനച്ചിലാർ, മണിമലയാർ എന്നിവയിലൂടെ കുട്ടനാട്ടിലെത്തുന്ന വെള്ളമത്രയും കടലിലേക്ക് പോകേണ്ടത് തോട്ടപ്പള്ളി സ്പിൽവേയിലൂടെയാണ്. 1955ൽ കമീഷൻ ചെയ്ത തോട്ടപ്പള്ളി സ്പിൽവേയിലൂടെ മുഴുവൻ ജലവും പുറത്തേക്ക് ഒഴുക്കാൻ കഴിയുന്നില്ലെന്നായിരുന്നു ചെന്നൈ െഎ.െഎ.ടിയും കോഴിക്കോട് ജലവിഭവ മാേനജ്മെൻറ് പഠനകേന്ദ്രവും സംയുക്തമായി നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. സെക്കൻഡിൽ 64,000 ഘനയടി വെള്ളം തോട്ടപ്പള്ളി സ്പിൽവേയിലൂടെ കടലിലേക്ക് ഒഴുക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും സാധ്യമായിരുന്നില്ല. ഇപ്പോൾ സ്പിൽവേയുടെ 40 ഗേറ്റും തുറന്നിട്ടും വെള്ളം ഒഴുകുന്നില്ല. സ്പിൽവേയിലേക്കുള്ള ലീഡിങ് ചാനലിൽ ഒഴുക്കില്ലാത്തതാണ് കാരണമെന്ന് ജലവിഭവപഠനം നടത്തുന്ന േഡാ.ജോർജ് എബി പറയുന്നു.
1.3 കിലോമീറ്റർ നീളമുള്ള ലീഡിങ് ചാനലിന് വീതി കുറഞ്ഞു. പ്രളയജലം പുറത്ത് േപാകണമെങ്കിൽ ലീഡിങ് ചാനൽ 10 കിലോമീറ്ററിലേക്ക് നീട്ടുകയും 300 മീറ്ററെങ്കിലും വീതിയും വേണമെന്ന് ചെന്നൈ െഎ.െഎ.ടി നിർദേശിച്ചിരുന്നു. പമ്പയും അച്ചൻകോവിലാറുകൾ സംഗമിക്കുന്ന വീയപുരത്ത് നിന്ന് ലീഡിങ് ചാനൽ ആരംഭിക്കണമെന്നായിരുന്നു നിർദേശം. റിപ്പോർട്ട് സർക്കാർ പരിഗണിച്ചിട്ടില്ല.
വെള്ളത്തിെൻറ ഒഴുക്ക് പുനഃസ്ഥാപിക്കാതെ കായലിലേക്ക് വെള്ളം പമ്പ് ചെയ്തിട്ട് കാര്യമില്ലെന്ന് ഡോ.എബി പറഞ്ഞു. പ്രളയത്തെ ചെറുത്തിരുന്ന കുട്ടനാട്ടിലെ 325ഒാളം ചെറുതോടുകൾ കൈയേറി. റോഡ് നിർമാണം േതാടുകൾക്ക് കുറുകെയാണ്. വെള്ളം ഒഴുകാൻ രണ്ട് പൈപ്പുകൾ മാത്രമാണ് സ്ഥാപിക്കുന്നത്. ഇത് നീരൊഴുക്കിന് സഹായകരവുമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
