കുട്ടനാട് സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ജോസ് വിഭാഗം
text_fieldsആലപ്പുഴ: കുട്ടനാട് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുന്നതിനെതിരെ കേരള കോൺഗ്രസിലെ ഇര ുവിഭാഗവും രംഗത്ത്. സ്ഥാനാർഥിയെ നിർണയിക്കാൻ ജോസ് കെ. മാണി വിഭാഗം കുട്ടനാട്ടിൽ പ്രത്യേക ഉപസമിതി യോഗം ചേർന്നു. സീറ്റ് െവച്ചുമാറാൻ തയാറല്ലെന്ന് പി.ജെ. ജോസഫ് വിഭാഗവും വ്യക്തമാക്കി. അതേസമയം, ഈ മാസം 29ന് ജോസഫ്, ജോസ് വിഭാഗങ്ങളുമായി കോൺഗ്രസ് ചർച്ച നടത്തും.
വിജയസാധ്യത മുൻനിർത്തിയാണ് സീറ്റ് ഏറ്റെടുക്കാൻ കോൺഗ്രസ് ആലോചിക്കുന്നത്. സ്ഥാനാർഥികളായി പരിഗണിക്കാൻ കഴിയുന്നവരെ കണ്ടെത്താൻ ചൊവ്വാഴ്ച രാവിലെയാണ് ജോസ് വിഭാഗം കുട്ടനാട്ടിൽ പ്രത്യേക ഉപസമിതി ചേർന്നത്. കോൺഗ്രസ് സീറ്റ് ഏറ്റെടുക്കുമെന്ന പ്രചാരണം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തള്ളി.
29ന് കൊച്ചിയിൽ ചർച്ച കഴിയുമ്പോൾ പ്രശ്നങ്ങളെല്ലാം അവസാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സീറ്റ് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പി.ജെ. ജോസഫ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
