Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുട്ടനാട്​ സീറ്റ്​:...

കുട്ടനാട്​ സീറ്റ്​: ആ​ല​പ്പു​ഴ ഡി.സി.സി യോഗത്തിൽ മുന്നറിയിപ്പ്

text_fields
bookmark_border
congress flag
cancel

ആ​ല​പ്പു​ഴ: കു​ട്ട​നാ​ട് സീ​റ്റ് കോ​ണ്‍ഗ്ര​സ് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ഡി.​സി.​സി യോ​ഗ​ത്തി​ല്‍ ആ​വ​ശ്യം.

കെ.​പി.​സി.​സി നേ​തൃ​ത്വ​ത്തി​ന് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക ന​ല്‍കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന ച​ര്‍ച്ച​യി​ലാ​ണ് കു​ട്ട​നാ​ട് സീ​റ്റ് ഘ​ട​ക​ക​ക്ഷി​ക​ള്‍ക്ക് ന​ല്‍കു​ന്ന പ്ര​വ​ണ​ത​ക്ക്​ മാ​റ്റ​മു​ണ്ടാ​ക​ണ​മെ​ന്ന് ഒ​രു​വി​ഭാ​ഗം കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്.

ജി​ല്ല​യി​ല്‍ യു.​ഡി.​എ​ഫ് ഘ​ട​ക​ക​ക്ഷി​ക​ളു​ടെ സ്വാ​ധീ​നം നാ​മ​മാ​ത്ര​മാ​യ​തി​നാ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് മു​ഴു​വ​ന്‍ കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​ര്‍ ത​ന്നെ ഇ​റ​ങ്ങേ​ണ്ട അ​വ​സ്ഥ​യാ​ണെ​ന്നും അ​തു​കൊ​ണ്ട് സീ​റ്റു​ക​ള്‍ ഘ​ട​ക​ക​ക്ഷി​ക​ള്‍ക്ക് വി​ട്ടു​ന​ല്‍കു​ന്ന​തി​നോ​ട് യോ​ജി​പ്പി​ല്ലെ​ന്നു​മാ​ണ് നേ​താ​ക്ക​ളു​ടെ വാ​ദം.

ഭൂ​രി​ഭാ​ഗം അം​ഗ​ങ്ങ​ളും കു​ട്ട​നാ​ട്ടി​ലെ എ​ല്ലാ കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളും സീ​റ്റ് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. 36 വ​ര്‍ഷ​മാ​യി സീ​റ്റ് ഘ​ട​ക​ക​ക്ഷി​ക്ക് ന​ല്‍കു​ന്ന പ്ര​വ​ണ​ത ഇ​ത്ത​വ​ണ​യു​ണ്ടാ​യാ​ല്‍ കു​ട്ട​നാ​ട്ടി​ല്‍ കോ​ണ്‍ഗ്ര​സ് മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് പോ​കു​മെ​ന്ന് നേ​താ​ക്ക​ള്‍ മു​ന്ന​റി​യി​പ്പ് ന​ല്‍കി. ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​ണ്‍ തോ​മ​സാ​ണ് വി​ഷ​യം ഉ​ന്ന​യി​ച്ച​ത്.

കു​ട്ട​നാ​ട്ടി​ല്‍നി​ന്നു​ള്ള ബ്ലോ​ക്ക് ഭാ​ര​വാ​ഹി​ക​ള്‍ പി​ന്തു​ണ​ച്ചു. ത​ര്‍ക്കം ഉ​ണ്ടാ​ക്കാ​തെ മു​ന്നോ​ട്ട് പോ​കാ​ന്‍ ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ എം. ​ലി​ജു നി​ര്‍ദേ​ശി​ച്ചു.

സം​സ്ഥാ​ന യു.​ഡി.​എ​ഫ് നേ​തൃ​ത്വ​ത്തി​െൻറ പ​രി​ഗ​ണ​ന​യി​ല്‍ ഇ​രി​ക്കു​ന്ന സീ​റ്റ് വി​ഭ​ജ​ന വി​ഷ​യ​ത്തി​ല്‍ ജി​ല്ല നേ​തൃ​ത്വ​ത്തി​ന് തീ​രു​മാ​നം എ​ടു​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് അ​റി​യി​ച്ച്​ യോ​ഗം ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ അ​വ​സാ​നി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dcckuttanadassembly election 2021
News Summary - Kuttanad seat: Warning at the recent alappuzha DCC meeting
Next Story