കുട്ടനാടിന് അവധി ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എ; പരിശോധിക്കാമെന്ന് മൈക്കിലും ‘ഒരു കാരണവശാലും അനുവദിക്കില്ലെന്ന്’ സ്വരം താഴ്ത്തിയും വി.ഡി. സതീശന്റെ മറുപടി -വിഡിയോ പുറത്ത്
text_fieldsതിരുവനന്തപുരം: മൂലം വള്ളംകളിക്ക് കുട്ടനാടിന് പ്രാദേശിക അവധി നൽകണമെന്ന കുട്ടനാട് എം.എൽ.എയുടെ ആവശ്യത്തിന് നിയമസഭയിൽ ഒരു മറുപടിയും സീറ്റിൽ ഇരുന്നതിന് ശേഷം മറ്റൊരു മറുപടിയും നൽകുന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ വിഡിയോ പുറത്ത്. കെ.യു. ജനീഷ് കുമാർ എം.എൽ.എയാണ് വിഡിയോ പുറത്തുവിട്ടത്.
നിയമസഭയിൽ കുട്ടനാട് എം.എൽ.എയും യു.ഡി.എഫ് ഘടകക്ഷിയായ കേരള കോൺഗ്രസിന്റെ നേതാവുമായ റെജി ചെറിയാൻ അവതരിപ്പിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു വി.ഡി. സതീശൻ. കുട്ടനാടിന് പ്രാദേശിക അവധി അനുവദിക്കണമെന്ന റെജി ചെറിയാന്റെ സബ്മിഷന് ‘മൂലം വള്ളംകളി ദിവസം കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി അനുവദിക്കുന്ന കാര്യം സർക്കാർ പരിശോധിച്ച് തീരുമാനിക്കു’മെന്നായിരുന്നു വി.ഡി. സതീശന്റെ മൈക്കിലൂടെയുള്ള മറുപടി. എന്നാൽ മറുപടിക്ക് ശേഷം സീറ്റിൽ ഇരുന്ന മുഖ്യമന്ത്രി അടുത്തിരുന്ന മന്ത്രിയോട് ‘ഒരു കാരണവശാലും അവധി കൊടുക്കില്ല’ എന്ന് പറയുന്നതിന്‍റെ വീഡിയോ പുറത്താകുകയായിരുന്നു.
‘ഇത്രേയുള്ളൂ വി ഡി സതീശന്റെ വിശ്വാസ്യത... ബഹു. അംഗത്തിന്റെ ചോദ്യത്തിന് എഴുതി തയാറാക്കിയ മറുപടി. ശേഷം പുറത്തുവരുന്നത് മനസ്സിലിരിപ്പ്.’ എന്ന അടിക്കുറിപ്പോടെയാണ് കെ.യു. ജനീഷ് കുമാർ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
എന്നാൽ, മുഖ്യമന്ത്രിയുടെ പ്രതികരണം താൻ കണ്ടില്ലെന്നും മൂലം വള്ളം കളിക്ക് പ്രാദേശിക അവധി എന്നത് ജനങ്ങളുടെ ആവശ്യമാണെന്നും റെജി ചെറിയാൻ എം.എൽ.എ പ്രതികരിച്ചു. മിഥുനത്തിലെ മൂലം നാളിൽ പമ്പാനദിയിലാണ് ഈ വള്ളംകളി നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

