Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫാ. തോമസ്...

ഫാ. തോമസ് പീലിയാനിക്കലിനെ പൗരോഹിത്യ ചുമതലകളിൽനിന്ന് നീക്കി

text_fields
bookmark_border
ഫാ. തോമസ് പീലിയാനിക്കലിനെ പൗരോഹിത്യ ചുമതലകളിൽനിന്ന് നീക്കി
cancel

കോട്ടയം: കുട്ടനാട് വായ്പ തട്ടിപ്പ് കേസിൽ അറസ്​റ്റിലായ ഫാ. തോമസ് പീലിയാനിക്കലിനെ പൗരോഹിത്യ ചുമതലകളിൽനിന്ന് നീക്കി. ചങ്ങനാശ്ശേരി അതിരൂപത ആർച്​ ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തി​​​െൻറ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയുടേതാണ് തീരുമാനം. അതിരൂപത ബുള്ളറ്റിനായ ‘വേദപ്രചാര മധ്യസ്​ഥ​​​െൻറ’ ആഗസ്​റ്റ്​ ലക്കത്തില്‍ ഇതുസംബന്ധിച്ച അറിയിപ്പും പ്രസിദ്ധീകരിച്ചു.  നിലവിൽ ജാമ്യത്തിലാണ്​ പീലിയാനിക്കൽ.

2018 ജൂ​ൈല 13 മുതല്‍ പൗരോഹിത്യ ചുമതലകളില്‍നിന്നും കൂദാശ നൽകുന്നതിൽനിന്നും ഫാ. തോമസ് പീലിയാനിക്കലി​െന​ വിലക്കിയതായും  പൗരോഹിത്യ ചുമതലകള്‍ പരസ്യമായി നിര്‍വഹിക്കാൻ ഇദ്ദേഹത്തെ സമീപിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും അറിയിപ്പില്‍ പറയുന്നു. നേര​േത്ത ചങ്ങനാശ്ശേരി അതിരൂപത നേതൃത്വം കുട്ടനാട് വികസന സമിതി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ സ്​ഥാനത്തുനിന്നും തെക്കേക്കര പള്ളി വികാരി സ്​ഥാനത്തുനിന്നും നീക്കിയിരുന്നു. 

കുട്ടനാട് വായ്​പ തട്ടിപ്പ് കേസിലെ ആറു പ്രതികളില്‍ പീലിയാനിക്കൽ മാത്രമാണ് ഇതുവരെ അറസ്​റ്റിലായത്​. ​പിന്നീട്​ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.കുട്ടനാട്ടിലെ കര്‍ഷകരുടെ പേരില്‍ കോടികളുടെ വായ്പ കുംഭകോണം നടത്തിയെന്നാണ് പീലിയാനിക്കലിനെതിരെയുള്ള കേസ്. അതേസമയം, ഭരണകക്ഷിയുമായി അടുത്തബന്ധമുള്ള മറ്റ്​ പ്രതികളെ പിടികൂടുന്നതില്‍ പൊലീസ്​ അനാസ്​ഥകാട്ടുന്നതായും ആക്ഷേപമുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsFr. Thomas PeeliyanikkalKuttanad loan fraud
News Summary - Kuttanad loan fraud Fr. Thomas Peeliyanikkal -Kerala News
Next Story