കുട്ടനാട് സീറ്റില്‍ മല്‍സരിക്കുമെന്ന് പി.ജെ. ജോസഫ്
text_fieldsെതാടുപുഴ: കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിതന്നെ മത്സരിക്കുമെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് പി.ജെ. ജോസഫ്. ഇക്കാര്യത്തിൽ യു.ഡി.എഫില്‍ ധാരണയുണ്ട്.
പാര്‍ട്ടി ചിഹ്നം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷെൻറ ഉത്തരവ് അവസാന വാക്കല്ല. വിധി കോടതി സ്റ്റേ ചെയ്യുമെന്നാണ് പ്രതീക്ഷ. വിപ്പ് ലംഘന പരാതിയിൽ സ്പീക്കർക്ക് നിയമാനുസൃതമായേ പ്രവർത്തിക്കാൻ കഴിയൂ- ജോസഫ് പറഞ്ഞു.
അധികാരം ജോസിന് –റോഷി അഗസ്റ്റിൻ
തൊടുപുഴ: പി.ജെ. േജാസഫ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേരള കോൺഗ്രസ് ജോസ് വിഭാഗം നേതാവ് റോഷി അഗസ്റ്റിൻ എം.എൽ.എ. പാർട്ടിയും ചിഹ്നവും ആരുടേതെന്ന് തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കിക്കഴിഞ്ഞു. കുട്ടനാട്ടിലെ സ്ഥാനാർഥിയെ തീരുമാനിക്കാൻ അധികാരം ജോസ് കെ. മാണിക്കാണ്. പാർട്ടിയിലെ ഭൂരിപക്ഷത്തെ നയിക്കുന്നത് ജോസ് കെ. മാണിയാണെന്ന് കണ്ടെത്തിയാണ് കമീഷെൻറ തീർപ്പെന്നും റോഷി പറഞ്ഞു.

