Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദേശീയപാത കുതിരാൻ...

ദേശീയപാത കുതിരാൻ ഭാഗത്ത്​ മൂന്ന്​ അപകടം; രണ്ടുപേർ മരിച്ചു

text_fields
bookmark_border
ദേശീയപാത കുതിരാൻ ഭാഗത്ത്​ മൂന്ന്​ അപകടം; രണ്ടുപേർ മരിച്ചു
cancel
പ​ട്ടി​ക്കാ​ട്​: മ​ണ്ണു​ത്തി-​വ​ട​ക്കു​ഞ്ചേ​രി ദേ​ശീ​യ​പാ​ത​യി​ൽ ശ​നി​യാ​ഴ്​​ച അ​പ​ക​ട പ​ര​മ്പ​ര. ക​ല്ലി​ടു​ക്ക്, കു​തി​രാ​ൻ, വ​ഴു​ക്കം​പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഉ​ണ്ടാ​യ മൂ​ന്ന്​ അ​പ​ക​ട​ങ്ങ​ളി​ൽ ര​ണ്ടു​പേ​ർ മ​രി​ച്ചു. ര​ണ്ടു​പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. പ​ട്ടി​ക്കാ​ടി​ന​ടു​ത്ത്​ ക​ല്ലി​ടു​ക്കി​ൽ വെ​ച്ച്​ തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്ക്​ വ​രി​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ​ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച്​ ബൈ​ക്ക്​ യാ​ത്രി​ക​നാ​യ ഒ​ല​വ​ക്കോ​ട്​ പീ​ലി​ക്കാ​ട്​ എ.​എം.​കെ. വീ​ട്ടി​ൽ അ​ബ്​​ദു​ൽ മ​ജീ​ദി​​െൻറ മ​ക​ൻ മു​ഹ​മ്മ​ദു​കു​ട്ടി​ (20),  ഒ​റ്റ​പ്പാ​ലം പ​ടി​ച്ചി​ത്തു​പ​റ​മ്പി​ൽ ചെ​ന്താ​മ​രാ​ക്ഷ​​െൻറ മ​ക​ൻ സ​ചി​ൻ കൃ​ഷ്​​ണ (20) എ​ന്നി​വ​രാ​ണ്​ മ​രി​ച്ച​ത്. വൈ​കീ​ട്ട്​ 4.30 ഒാ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. 

ശ​നി​യാ​ഴ്​​ച  വൈ​കീ​ട്ട്​ മൂ​ന്നോ​ടെ​യാ​ണ്​ മ​​റ്റൊ​രു അ​പ​ക​ടം ന​ട​ന്ന​ത്. കു​തി​രാ​നി​ൽ അ​മി​ത​വേ​ഗ​ത്തി​ൽ തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്ക്​ വ​ന്ന സ്വ​കാ​ര്യ ബ​സ്, മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ ആ​ദ്യം കാ​റി​ലും തു​ട​ർ​ന്ന്​ ബൈ​ക്കി​ലും ത​ട്ടി​യ​ത്. ഇ​തോ​ടെ ബൈ​ക്കി​ൽ യാ​ത്ര​ചെ​യ്യു​ക​യാ​യി​രു​ന്ന യു​വ​തി​യും യു​വാ​വും ക​ണ്ടെ​യ്​​ന​ർ ലോ​റി​യു​ടെ അ​ടി​യി​ലേ​ക്ക്​ തെ​റി​ച്ചു​വീ​ണു. ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ഹൈ​വേ പൊ​ലീ​സി​​െൻറ നേ​തൃ​ത്വ​ത്തി​ൽ തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ക​ണ്ണൂ​ർ സം​ഗീ​ത്​ ഭ​വ​നി​ൽ സം​ഗീ​ത്​ തൈ​ക്ക​ൻ (28), നി​ല​മ്പൂ​ർ പ​ടി​ച്ചി​റ​വീ​ട്ടി​ൽ ഹ​രി​ദാ​സി​​െൻറ മ​ക​ൾ ര​ഞ്​​ജി​നി ഹ​രി​ദാ​സ്​ എ​ന്നി​വ​ർ​ക്കാ​ണ്​ പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​രും കോ​യ​മ്പ​ത്തൂ​ർ ഭാ​ര​തി​യാ​ർ യൂ​നി​വേ​ഴ്​​സി​റ്റി​യി​ൽ ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​ക​ളാ​ണ്.അ​ഞ്ചു​മ​ണി​യോ​ടെ വ​ഴു​ക്കും​പാ​റ​യി​ൽ നി​ർ​ത്തി​യി​ട്ട ജീ​പ്പി​ൽ അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്​ ഇ​ടി​ച്ചു. ജീ​പ്പി​ൽ യാ​ത്ര​ക്കാ​ർ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ  പ​രി​​ക്കി​ല്ല. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newskuthiran NHAccident NewsAccident News
News Summary - kuthiran NH accident -kerala news
Next Story