Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുറുവ സംഘത്തിലെ അംഗമെന്ന സംശയത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ആള്‍ ചാടിപ്പോയി; വ്യാപക തെരച്ചിൽ

text_fields
bookmark_border
kuruva
cancel

കൊച്ചി: കുറുവ സംഘത്തിലെ അംഗമാണെന്ന സംശയത്തെത്തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ആള്‍ ചാടിപ്പോയി. എറണാകുളം കുണ്ടന്നൂരിൽ വച്ച് കൈവിലങ്ങോടെയാണ് പ്രതി രക്ഷപ്പെട്ടത്. തമിഴ്നാട് സ്വദേശി സന്തോഷാണ് ചാടിപ്പോയത്. പ്രതിക്കായി പൊലീസ് വ്യാപക തെരച്ചിൽ തുടരുകയാണ്.

ആലപ്പുഴയിലും എറണാകുളത്തും ഭീതി വിതയ്ക്കുന്ന കുറുവ സംഘത്തെ പിടികൂടാൻ പൊലീസ് രാത്രി പരിശോധന കർശനമാക്കിയിരുന്നു. ആലുവ റൂറൽ എസ്.പിയുടെ നേതൃത്വത്തിൽ ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയും പറവൂരിൽ പരിശോധന നടന്നിരുന്നു.

കഴിഞ്ഞ മാസം 28ന് ആലപ്പുഴ മണ്ണഞ്ചേരിയിൽ മോഷണ ശ്രമം നടത്തിയ സംഘം പിന്നീട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കവർച്ച നടത്തുകയും കഴിഞ്ഞ ദിവസം ഒരാളെ ആക്രമിക്കുകയും ചെയ്തിരുന്നു. ആലപ്പുഴ ഡി.വൈ.എസ്.പി മധു ബാബുവിന്റെ നേതൃത്വത്തിൽ ഏഴംഗ സംഘം ഊർജിതമായ അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ കവർച്ചകൾക്ക് പിന്നിൽ കുറുവ സംഘമാണോ എന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kuruva-gang-member-escapes-police-custody
Next Story