കുരിപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസ്സപ്പെടുത്തി ബി.ജെ.പി മുൻജില്ല പ്രസിഡന്റ്
text_fieldsപത്തനംതിട്ട: പത്തനംതിട്ട നെല്ലിക്കൽ മുരളീധരൻ ഫൗണ്ടേഷന്റെ അവാർഡുദാന ചടങ്ങിൽ സംസാരിക്കുകയായിരുന്ന കവി കുരിപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസ്സപ്പെടുത്തി ബി.ജെ.പി മുൻജില്ല പ്രസിഡന്റ്. ബി.ജെ.പി മുൻ ജില്ല പ്രസിഡന്റ് പ്രതാപചന്ദ്ര വർമ്മയും ഒപ്പമെത്തിയ ബന്ധുവുമാണ് കുരിപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസ്സപ്പെടുത്തിയത്. വൈറൽ താരം കേരളത്തിലെത്തി വിവാഹം ചെയ്ത സംഭവം പുകഴ്ത്തി സംസാരിച്ചതിന് പിന്നാലെ ആയിരുന്നു ഇവരുടെ പ്രതിഷേധം.
സമകാലിക ദലിത് വിഷയങ്ങളും കുരീപ്പുഴ സംസാരിച്ചു. ഇതിനെതിരെ കുരിപ്പുഴയുമായി വാക്കു തർക്കമുണ്ടായി. ബഹളം വെച്ചവരെ സംഘാടകർ ഇടപെട്ട് പുറത്താക്കിയ ശേഷമാണ് കുരീപ്പുഴ പ്രസംഗം തുടർന്നത്. അതേസമയം, സാംസ്കാരിക പരിപാടിയിൽ രാഷ്ട്രീയം പറഞ്ഞതിന് എതിർക്കുക മാത്രമാണ് ചെയ്തതെന്ന് പ്രതാപചന്ദ്ര വർമ്മ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

