ശശികല സംഘത്തിൽ കുടുങ്ങി കുറിഞ്ഞി സേങ്കതം
text_fieldsപത്തനംതിട്ട: വംശനാശ ഭീഷണി നേരിടുന്ന നീലക്കുറിഞ്ഞിയുടെ സംരക്ഷണത്തിനായി പ്രഖ്യാപിച്ച കുറിഞ്ഞി സേങ്കതത്തിെൻറ തുടർപ്രവർത്തനങ്ങൾ തടസ്സെപ്പെട്ടു. എ.െഎ.ഡി.എം.കെ ജനറൽ സെക്രട്ടറി ശശികലക്ക് കൂടി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന കടവരി പാർക്കിെൻറ കൈവശമുള്ള ഭൂമി സംബന്ധിച്ച തർക്കമാണ് കാരണം. 2006 ഒക്ടോബർ ആറിനാണ് പൂക്കൾക്ക് വേണ്ടിയുള്ള രാജ്യത്തെ ആദ്യ സംരക്ഷണ കേന്ദ്രമായി കുറിഞ്ഞിമല വന്യജീവി കേന്ദ്രം പ്രഖ്യാപിച്ചത്.
തമിഴ്നാട് അതിർത്തിയോട് ചേർന്നു കിടക്കുന്ന ഇടുക്കി ജില്ലയിലെ വട്ടവട പഞ്ചായത്തിൽപെടുന്ന കൊട്ടക്കാമ്പൂര് വില്ലേജിലെ 32 ച.കി.മീ. പ്രദേശമാണ് സേങ്കതമായി പ്രഖ്യാപിച്ചത്. ഇതിനകത്ത് ഉൾപ്പെടുന്ന സ്വകാര്യ ഭൂമി സേങ്കതത്തിൽനിന്ന് ഒഴിവാക്കുന്നതിന് ദേവികുളം ആർ.ഡി.ഒയെ സെറ്റിൽമെൻറ് ഒാഫിസറായി 2007ൽ നിയമിെച്ചങ്കിലും കടവരിയിലെ ഭൂമി പ്രശ്നത്തിെൻറ പേരിൽ മുന്നോട്ട് പോകാനായില്ല. ഭൂമി സർവേെക്കത്തിയ ആർ.ഡി.ഒ അടക്കമുള്ളവരെ സി.പി.എം പ്രാദേശിക നേതാവിെൻറ നേതൃത്വത്തിൽ തടഞ്ഞത് സംഘർഷത്തിനു കാരണമായിരുന്നു. സെറ്റിൽമെൻറ് ഒാഫിസർ റിപ്പോർട്ട് നൽകാത്തിനാൽ പട്ടയഭൂമിക്ക് കരം അടക്കാനും കൈമാറിയ ഭൂമി പോക്കുവരവ് ചെയ്യാനും കഴിയുന്നില്ല.
പരിസ്ഥിതി സംഘടനകളുടെയും സേവ് കുറിഞ്ഞി കൗൺസിലിെൻറയും നിരന്തര ആവശ്യത്തെ തുടർന്നാണ് കുറിഞ്ഞി സേങ്കതം നിലവിൽ വന്നത്. മുമ്പ് കഞ്ചാവ് കൃഷിക്ക് കുപ്രസിദ്ധി നേടിയ കമ്പക്കല്ല്, കടവരി പ്രദേശങ്ങളാണ് പ്രധാനമായും സേങ്കതത്തിൽ ഉൾപ്പെടുത്തിയത്. ഇതിൽ 305 ഏക്കർ റവന്യൂ ഭൂമി 2005ൽ ശബരിമല മാസ്റ്റർ പ്ലാൻ പ്രകാരം വനം വകുപ്പിനു കൈമാറിയിരുന്നു. കടവരി, കമ്പക്കല്ല് മേഖലയിലെ ബാക്കി ഭൂമി 2006ലും സംരക്ഷണത്തിനായി വനം വകുപ്പിനു കൈമാറി.
എന്നാൽ, ഇതിനകം തന്നെ കടവരിയിലെ 344.5 ഏക്കർഭൂമി പലരുടെ പേരുകളിൽ പട്ടയം വാങ്ങുകയും ശശികലക്ക് കൂടി പങ്കാളിത്തമുണ്ടെന്ന് പറയുന്ന കടവരി പാർക്കിനായി മുക്ത്യാർ പ്രകാരം കൈമാറുകയും ചെയ്തിരുന്നു. ചെന്നൈയിലെ മൈജോ കമ്പനിയുടെ പേരിലാണ് മുക്ത്യാർ നൽകിയത്. ഇതിനു പിന്നിൽ ഉന്നതരുടെ ഇടപെടലും ഉണ്ടായിരുന്നു. ഇപ്പോഴത്തെ വട്ടവട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. രാമരാജനാണ് ഇടനിലക്കാരനായി പ്രവർത്തിച്ചതെന്നും അന്നേ ആരോപണം ഉയർന്നിരുന്നു.
മൈേജാ കമ്പനിക്കായി വാങ്ങിയ ഭൂമിക്കായി പലരുടെ പേരുകളിൽ പട്ടയ അപേക്ഷ എത്തിയത് ദേവികുളം ഭൂമി പതിവ് കമ്മിറ്റിയിൽ അന്നത്തെ വട്ടവട പഞ്ചായത്ത് പ്രസിഡൻറ് ജി. മോഹൻദാസ് ചോദ്യംചെയ്തിരുന്നു. അപേക്ഷകർ വട്ടവട പഞ്ചായത്തിൽ സ്ഥിരതാമസക്കാരല്ലെന്നും വ്യാജ പട്ടയത്തിനുള്ള ശ്രമമാണെന്നുമായിരുന്നു അന്നത്തെ പരാതി.
എന്നാൽ, ഇരുസംസ്ഥാനത്തിലെയും ഉന്നതരുടെ ഇടപെടലിനെ തുടർന്ന് അടുത്ത കമ്മിറ്റിയിൽ പട്ടയം അനുവദിച്ചു. തുടർന്ന് തമിഴ്നാടിലെ സബ്രജിസ്ട്രർ ഒാഫിസിൽവെച്ച് മൈജോ കമ്പനിക്ക് ഭൂമി കൈമാറിയതായി മുക്ത്യാർ രജിസ്റ്റർ ചെയ്തു. നിശ്ചിത കാലാവധിക്ക് മുമ്പ് പട്ടയഭൂമി കൈമാറുന്നതിന് തടസ്സമുള്ളതിെൻറ പേരിലായിരുന്നു ഇത്. തുടർന്നാണ് കടവരി പാർക്ക് എന്ന പേരിൽ ഭവന പദ്ധതി തയാറാക്കി ഭൂമി പ്ലോട്ടുകളായി വിൽപന നടത്തിയത്. ഭൂമി വാങ്ങിയ ചിലർ കടവരി അന്വേഷിച്ച് എത്തിയപ്പോഴാണ് റോഡ് പോലുമില്ലെന്ന് അറിഞ്ഞത്. ഇതിനിടെ ശശികലയുടെ സഹോദരി പുത്രൻ ടി.ടി.വി. സുധാകരൻ ഫെറ കേസിൽ അകപ്പെട്ടതാണ് പദ്ധതി മുടങ്ങാൻ കാരണമായത്.
ഇതിനിടെ രാമരാജിെൻറ നേതൃത്വത്തിൽ ഭൂമി വീണ്ടും വിൽപന നടത്തുകയും ചെയ്തു. ഇപ്പോഴും ഭൂമി കൈമാറ്റം നടത്തുന്നുണ്ട്. മൈജോ കമ്പനിക്ക് മലമുകളിലാണ് ഭൂമിയെന്നാണ് ഇദ്ദേഹം പറയുന്നത്. മൈജോ കമ്പനിയുടെ കൈയേറ്റവും ഇതിന് സി.പി.എം നേതാക്കൾ സഹായം നല്കിയതും നേരത്തേ രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തരവകുപ്പിനു റിപ്പോര്ട്ട് ചെയ്തിരുന്നു.
കഴിഞ്ഞ സർക്കാറിെൻറ കാലത്ത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്വകാര്യ ഭൂമിയുടെ പ്രശ്നം പരിഹരിക്കാൻ നിർദേശിച്ചിരുന്നു. കൊട്ടക്കാമ്പൂർ മേഖലയിലാണ് സ്വകാര്യ പട്ടയ ഭൂമി അധികമായുള്ളത്.എന്നാൽ, കടവരി ഭൂമിയെ തൊടാൻ ഉദ്യോഗസ്ഥർ മടിക്കുന്നു. ഇതേസമയം, അടുത്ത കുറിഞ്ഞിക്കാലം എത്താറായിട്ടും സെറ്റിൽമെൻറ് ഒാഫിസർ റിപ്പോർട്ട് തയാറാകാത്തതിന് എതിരെ പ്രക്ഷോഭം ആരംഭിക്കാനുള്ള ആലോചനയിലാണ് വട്ടവടയിലെ കർഷകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
