കുറിഞ്ഞിമല: സർക്കാർ ഉത്തരവ് കുരുക്കാകും
text_fieldsതിരുവനന്തപുരം: കുറിഞ്ഞിമല സേങ്കതത്തിലെ കൈവശക്കാർക്ക് പട്ടയം നൽകാനുള്ള സർക്കാർ ഉത്തരവ് വനം-വന്യ ജീവി നിയമങ്ങൾക്ക് വിരുദ്ധം. നിയമപ്രകാരം സേങ്കതം പ്രഖ്യാപിച്ച് കഴിഞ്ഞാൽ, അവസാന വിജ്ഞാപനം വരെ സെറ്റിൽമെൻറ് ഒാഫിസറായി നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥനാണ് തീരുമാനമെടുക്കേണ്ടത് എന്നിരിക്കെയാണ് ഇപ്പോഴത്തെ ഉത്തരവ്.
സംരക്ഷിത മേഖലയായി പ്രഖ്യാപിക്കപ്പെട്ട പ്രദേശത്തെ പട്ടയഭൂമി മാത്രമാണ് രേഖകൾ പരിശോധിച്ച് സെറ്റിൽമെൻറ് ഒാഫിസർ ഒഴിവാക്കേണ്ടത്. പട്ടയം നൽകാനോ നിയമപരമായി അവകാശമില്ലാത്ത ഭൂമിക്ക് അവകാശം സ്ഥാപിച്ച് നൽകാനോ കഴിയില്ലെന്ന് നിയമവിദഗ്ധർ പറയുന്നു. വിജ്ഞാപനം ചെയ്ത സംരക്ഷിതമേഖലയുടെ അതിർത്തി പുനർനിർണയിക്കാനും കഴിയില്ല. ദേശീയ വന്യജീവി ബോർഡിെൻറ സ്റ്റാൻഡിങ് കമ്മിറ്റിയുടെ അനുമതിയോടെ മാത്രേമ അതിർത്തി പുനർനിർണയിക്കാൻ കഴിയു. കുറിഞ്ഞിമല സേങ്കതത്തിൻറ ചുറ്റുമുള്ള വന്യജീവിസേങ്കതങ്ങളിൽ നിന്ന് ഭൂമി ഏറ്റെടുത്ത് കുറിഞ്ഞിമല സേങ്കതത്തോട് കൂട്ടിച്ചേർക്കാനും കഴിയില്ല. അങ്ങനെ വേണ്ടിവന്നാൽ പോലും കേന്ദ്ര സർക്കാറിെൻറയും സുപ്രീംകോടതിയുടെയും അനുമതി വേണം. ഫലത്തിൽ സർക്കാർ ഉത്തരവ് മറ്റൊരു കുരുക്കാകും.
കുറിഞ്ഞിമല സേങ്കതം പ്രഖ്യാപിക്കുേമ്പാൾ തന്നെ ഇതിനകത്തെ പട്ടയഭൂമി ഒഴിവാക്കിയിട്ടുണ്ട്. ഇവയുടെ രേഖകൾ പരിശോധിച്ച് ഭൂവുടമകൾക്ക് വിട്ടു നൽകുന്നതിനാണ് ദേവികുളം സബ് കലക്ടറെ സെറ്റിൽമെൻറ് ഒാഫിസറായി നിയമിച്ചത്. ഇപ്പോഴത്തെ ഉത്തരവ് പ്രകാരം മുതിർന്ന െഎ.എ.എസ് ഉദ്യോഗസ്ഥനെ സ്പെഷൽ ഒാഫിസറായി നിയമിക്കുമെന്ന് പറയുന്നു. ഇതിന് നിയമസാധുതയില്ലെന്നും വനം-വന്യജീവി വകുപ്പുമായി ബന്ധപ്പെട്ടവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
