പട്ടയമുള്ളവരെ ഒഴിവാക്കി കുറിഞ്ഞി ഉദ്യാന അതിർത്തി പുനർനിർണയിക്കും- എം.എം. മണി
text_fieldsതിരുവനന്തപുരം: പട്ടയമുള്ളവരെ ഒഴിവാക്കിയാകും കുറിഞ്ഞി ഉദ്യാനത്തിെൻറ അതിർത്തി പുനർനിർണയമെന്ന് മന്ത്രി എം.എം മണി. വർഷങ്ങളായി പ്രദേശത്ത് താമസിക്കുന്ന പട്ടയമുള്ളവരെ ഒഴിപ്പിക്കില്ല. കുറിഞ്ഞി ഉദ്യാനത്തിെൻറ അതിർത്തി പുനർനിർണയിക്കുേമ്പാൾ ഇവരെ ഒഴിവാക്കും. ഉദ്യാനം ആരുടെയും സ്വകാര്യ സ്വത്തല്ലെന്നും എം.എം. മണി പറഞ്ഞു. ഉദ്യാനത്തിെൻറ കാര്യത്തിൽ റവന്യൂമന്ത്രിയുടെ നിലപാടിനോട് യോജിക്കുന്നു. പരിശോധന പൂർത്തിയാക്കിയാൽ മാത്രമേ വിസ്തൃതിയുടെ കാര്യത്തിൽ വ്യക്തത വരൂവെന്നും മണി കൂട്ടിച്ചേർത്തു.
പട്ടയമുള്ളവരെ ഒഴിവാക്കണമെങ്കിൽ കൊട്ടക്കാമ്പൂർ വില്ലേജിലെ ബ്ലോക്ക് 58ലെയും വട്ടവട വില്ലേജിലെ ബ്ലോക്ക് 68ലെയും പട്ടയഭൂമി ഒഴിവാക്കി അതിർത്തി നിർണയം നടത്തണം. ബ്ലോക്ക് 62ൽ കർഷകർ ഉൾപ്പെട്ടിട്ടുണ്ട്. ഇടുക്കി എം.പി ജോയ്സ് ജോർജിെൻറയും കുടുംബാംഗങ്ങളുടെയും വിവാദഭൂമി ബ്ലോക്ക് 58ലാണ്. കർഷകരെ മറയാക്കിയാകും വമ്പന്മാരുടെ ഭൂമി സംരക്ഷണം. പട്ടയം ചമച്ച് അനധികൃതമായി ഭൂമി കൈവശം വെച്ചവരിൽ ഏറെയും വമ്പന്മാരോ ഉന്നത രാഷ്ട്രീയ നേതാക്കളുടെ ബിനാമികളോ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. അനധികൃതമായി ഭൂമി സ്വന്തമാക്കിയ 151 പേരുടെ പട്ടികയാണ് റവന്യൂ വകുപ്പ് നേരത്തേ തയാറാക്കിയത്.
പെരുമ്പാവൂരിലെ ജനപ്രതിനിധിയായ ഒരു സി.പി.എം നേതാവിന് ഇവിടെ വിവിധ പേരുകളിൽ 52 ഏക്കറാണ് ഭൂമി. മറയൂർ മുൻ പാർട്ടി ഏരിയ സെക്രട്ടറിക്കും 10 ഏക്കറിലേറെ ഭൂമിയുണ്ട്. ഇടുക്കി എം.പിയുടെ പട്ടയം റദ്ദാക്കുന്നതിന് റവന്യൂ വകുപ്പ് കണ്ടെത്തിയ കാരണങ്ങൾ ബാധകമായ ഭൂമിയാണിവയെല്ലാം. ഉന്നത യു.ഡി.എഫ് നേതാവിനും ബിനാമി പേരിൽ ഇതേ പ്രദേശത്ത് ഭൂമിയുണ്ട്. 3200 ഹെക്ടർ വിസ്തൃതിയുള്ള കുറിഞ്ഞി ഉദ്യാനം പട്ടയമുള്ളവരെ ഒഴിവാക്കിയാൽ 2000 ഹെക്ടറിൽ താഴേക്ക് ചുരുങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
