Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാട്ടുപ്പെട്ടി, കൊരണ്ടക്കാട് മലനിരകളിലും കുറിഞ്ഞി വസന്തം

text_fields
bookmark_border
ട്രക്കിങ് പാതയിലൂടെ സഞ്ചരിച്ച് കുറിഞ്ഞിപ്പൂക്കൾ അടുത്തുനിന്ന് കാണാൻ അവസരം
മാട്ടുപ്പെട്ടി, കൊരണ്ടക്കാട് മലനിരകളിലും കുറിഞ്ഞി വസന്തം
cancel
camera_alt

മാ​ട്ടു​പ്പെ​ട്ടി, കൊ​ര​ണ്ട​ക്കാ​ട് മ​ല​നി​ര​ക​ളി​ൽ പൂ​വി​ട്ട നീ​ല​ക്കു​റി​ഞ്ഞി

തൊടുപുഴ: നീണ്ട 12 വർഷത്തെ കാത്തിരിപ്പിനൊടുവിൽ മാട്ടുപ്പെട്ടി, കൊരണ്ടക്കാട് മലനിരകളിൽ വീണ്ടും നീലക്കുറിഞ്ഞി പൂത്തുലഞ്ഞു. സമുദ്രനിരപ്പിൽനിന്ന് 6000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കൊരണ്ടക്കാട് മലഞ്ചരിവുകളെ ലാവെൻഡർ നിറത്തിൽ പൊതിഞ്ഞാണ് ഇത്തവണ കുറിഞ്ഞിവസന്തം എത്തിയിരിക്കുന്നത്.

ആഗസ്റ്റ് അവസാനത്തോടെ പൂവിട്ടുതുടങ്ങിയ കുറിഞ്ഞികൾ മലനിരകളെ പൂർണമായും വയലറ്റ് നിറത്തിലാഴ്ത്തിയിരിക്കുകയാണ്. അവസാനമായി ഈ പ്രദേശത്ത് കൂട്ടത്തോടെ പൂവിടൽ നടന്നത് 2014ലായിരുന്നു. ഈ അപൂർവ കാഴ്ച ഇനി കാണണമെങ്കിൽ 12 വർഷംകൂടി കാത്തിരിക്കേണ്ടിവരും.

സെപ്റ്റംബർ മൂന്നു മുതൽ വിനോദസഞ്ചാരികൾക്ക് പ്രവേശന ഫീസ് നൽകി മലനിരകളിലേക്ക് ട്രക്കിങ് നടത്താൻ കെ.ഡി.എച്ച്.പി അനുമതി നൽകിയിട്ടുണ്ട്. 1.30 കിലോമീറ്റർ ദൈർഘ്യമുള്ള ട്രക്കിങ് പാതയിലൂടെ സഞ്ചരിച്ച് കുറിഞ്ഞിപ്പൂക്കൾ അടുത്തുനിന്ന് കാണാനും പ്രകൃതിഭംഗി ആസ്വദിക്കാനും സഞ്ചാരികൾക്ക് സാധിക്കും. യാത്രക്കാർക്ക് ഓൺലൈനായും നേരിട്ടും ടിക്കറ്റുകൾ ലഭ്യമാണ്. കൂടാതെ, മൂന്നാർ-ടോപ് സ്റ്റേഷൻ റോഡിലെ ഗ്രഹാംസ്‌ലാൻഡ് ചായ് ബസാർ ഔട്ട്‌ലെറ്റിൽനിന്ന് നേരിട്ട് ടിക്കറ്റുകൾ വാങ്ങാം.

ട്രക്കിങ്ങ് കേന്ദ്രത്തിലേക്ക് സഞ്ചാരികളുടെ യാത്ര സുഗമമാക്കുന്നതിനായി കെ.എസ്.ആർ.ടി.സി. പ്രത്യേക ഷട്ടിൽ സർവിസുകളും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രകൃതിസ്നേഹികൾക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ അവിസ്മരണീയമായ അനുഭവമാണ് ഇത്തവണത്തെ കുറിഞ്ഞിവസന്തം സമ്മാനിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kurinji Blooms in Mattupetty, Korandakkad Hills
Next Story