Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസുപ്രീംകോടതിയിലെ...

സുപ്രീംകോടതിയിലെ പ്രതിസന്ധി: പ്രശ്​നങ്ങൾ പരിഹാരമായതായി കരുതുന്നു-​ കുര്യൻ ജോസഫ്​

text_fields
bookmark_border
സുപ്രീംകോടതിയിലെ പ്രതിസന്ധി: പ്രശ്​നങ്ങൾ പരിഹാരമായതായി കരുതുന്നു-​ കുര്യൻ ജോസഫ്​
cancel

കൊച്ചി: സുപ്രീംകോടതിയിൽ പ്രശ്​നങ്ങൾക്ക്​ പരിഹാരമായതായി കരുതുന്നുവെന്ന്​ ജസ്​റ്റിസ്​ കുര്യൻ ജോസഫ്​. എതെങ്കിലും വ്യക്​തിക്കെതിരായ പ്രതിഷേധമല്ല തങ്ങൾ നടത്തിയത്​. ഒരു സംവിധാനത്തിനകത്തായിരുന്നു പ്രശ്​നം. ജുഡീഷ്യറിക്ക്​ അകത്ത്​ നിന്നുകൊണ്ടുള്ള പ്രശ്​നപരിഹാരത്തിനാണ്​ ശ്രമിച്ചതെന്നും കുര്യൻ ​ജോസഫ്​ വ്യക്​തമാക്കി.

പ്രശ്​നപരിഹാരത്തിനായി ബാഹ്യഇടപെടൽ ആവശ്യമില്ല. സാ​േങ്കതികമായി ഇക്കാര്യത്തിൽ ഇടപെടാൻ രാഷ്​ട്രപതിക്ക്​ അധികാരമില്ല. ജഡ്​ജിമാരെ നിയമിക്കുക മാത്രമാണ്​ രാഷ്​ട്രപതിയുടെ ചുമതല. ഇതിനാലാണ്​ സുപ്രീംകോടതിയിലെ പ്രശ്​നങ്ങളുമായി രാഷ്​ട്രപതിയെ സമീപിക്കാതിരുന്നത്​. മാധ്യമങ്ങളെ കാണുക എന്ന വഴി മാത്രമേ തങ്ങൾക്ക്​ മുന്നിലുണ്ടായിരുന്നുള്ളുവെന്നും കുര്യൻ ജോസഫ്​ പറഞ്ഞു.

അതേ സമയം, പ്രശ്​നം പരിഹാരത്തിനായി ബാർ കൗൺസിലും ഇടപെടുമെന്ന്​ അറിയിച്ചിട്ടുണ്ട്​. ഞായറാഴ്​ച സുപ്രീംകോടതിയിലെ ജഡ്​ജിമാരുമായി ചർച്ച നടത്തുമെന്നാണ്​ ബാർ കൗൺസിൽ അറിയിച്ചിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKurian JosaphSC judgesupreme court
News Summary - Kurian josaph on supremcourt issue-Kerala news
Next Story