Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുപ്പു ദേവരാജിന്‍െറ സഹോദരനെ പൊലീസ് അപമാനിച്ച സംഭവം: അന്വേഷണത്തിന് മനുഷ്യാവകാശ കമീഷന്‍ ഉത്തരവ്

text_fields
bookmark_border
കുപ്പു ദേവരാജിന്‍െറ സഹോദരനെ പൊലീസ് അപമാനിച്ച സംഭവം: അന്വേഷണത്തിന് മനുഷ്യാവകാശ കമീഷന്‍ ഉത്തരവ്
cancel

കോഴിക്കോട്: കൊല്ലപ്പെട്ട മാവോവാദി നേതാവ് കുപ്പു ദേവരാജിന്‍്റെ സഹോദരന്‍ ശ്രീധറെ സ്പെഷല്‍ ബ്രാഞ്ച് അസി. കമീഷണര്‍ എം.പി പ്രേംദാസ്  അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കി.ജനുവരി 31നകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമീഷന്‍ ആക്ടിങ് ചെയര്‍പേഴ്സന്‍ പി. മോഹനദാസിന്‍െറ ഉത്തരവ്.

കുപ്പു ദേവരാജിന്‍െറ സംസ്കാര ചടങ്ങിനിടെയാണ് സംഭവമെന്ന് പൊതുപ്രവര്‍ത്തകര്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. ശ്രീധറിന്‍െറ കോളറില്‍ പിടിച്ച് സംസ്കാരം വേഗത്തിലാക്കാന്‍ അസി. കമീഷണര്‍ നിര്‍ബന്ധിച്ചെന്നാണ് പരാതി. അസി. കമീഷണര്‍ക്ക് ക്രമസമാധാന ചുമതല ഉണ്ടായിരുന്നില്ളെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kuppuraj brother
Next Story