Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

text_fields
bookmark_border
kn shaji
cancel

കുന്നുകര: അത്താണി- പറവൂർ റോഡിൽ കുറ്റിയാൽ പെട്രോൾ ബങ്കിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കുന്നുകര വയൽക്കര കൂടമ്പാട്ട് വീട്ടിൽ പരേതനായ നാരായണന്‍റെ മകൻ കെ.എൻ.ഷാജിയാണ് (58) മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് 11.55 ഓടെയായിരുന്നു അപകടം.

വീട്ടിൽ നിന്ന് ബൈക്കിന് ഇന്ധനം അടിക്കാൻ പെട്രോൾ ബങ്കിലേക്ക് തിരിയുന്നതിനിടെ അത്താണിയിൽ നിന്ന് അമിത വേഗതയിൽ വരുകയായിരുന്ന യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് ഷാജിയുടെ ബൈക്കിൽ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ച് തലതല്ലി വീണ് അവശനിലയിലായ ഷാജിയെ ചാലാക്ക മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച വൈകിട്ട് മരണപ്പെട്ടു.

ഭാര്യ: ചെങ്ങമനാട് ദേശം കുന്നുംപുറം കിഴിയേത്ത് കുടുംബാംഗം ഉഷ. മക്കൾ: അനൂഷ, അനുജിത്ത്. മരുമകൻ: പ്രശാന്ത്. ചെങ്ങമനാട് പൊലീസ് നടപടി സ്വീകരിച്ചു. സംസ്കാരം നടത്തി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kunnukara Native died after being treated in a bike accident
Next Story