'അപരെൻറ' വോട്ടിൽ കണ്ണുംനട്ട് കുന്നത്തുനാട്
text_fieldsകിഴക്കമ്പലം: കുന്നത്തുനാട് നിയോജക മണ്ഡലത്തില്‍ 'അപരന്' പിടിക്കുന്ന വോട്ടുകളില്‍ മുന്നണികള്‍ക്ക് ആകാംക്ഷ. ട്വൻറി20 സ്ഥാനാര്‍ഥി ഡോ. സുജിത്ത് പി. സുരേന്ദ്രെൻറ അപരനാമത്തിൽ മത്സരിച്ച സുജിത്ത് കെ. സുരേന്ദ്രന് ലഭിക്കുന്ന വോട്ട് എത്രയെന്നറിയാന്‍ മുന്നണികൾ കാത്തിരിക്കുകയാണ്. അപരന് ലഭിക്കുന്ന വോട്ട് കുന്നത്തുനാട്ടിലെ ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാകുമോ എന്നത് ചോദ്യമായി അവശേഷിക്കുകയാണ്. ട്വിൻറി20 സ്ഥാനാര്‍ഥി ഡോ. സുജിത്ത് പി. സുരേന്ദ്രെൻറ ചിഹ്നം പൈനാപ്പിളാെണങ്കില് അതിനോട് സാമ്യമുള്ള ചക്കയാണ് സുജിത്ത് കെ. സുരേന്ദ്രെൻറ ചിഹ്നം. ട്വൻറി20 തദ്ദേശ സ്വയംഭരണ തെരെഞ്ഞടുപ്പില്‍ മത്സരിച്ച മാങ്ങചിഹ്നമാണ് സുജിത്ത് കെ. സുരേന്ദ്രന് ആവശ്യപ്പെട്ടിരുന്നതെങ്കിലും അത് ലഭിച്ചിരുന്നില്ല.
പിന്നീട് പൈനാപ്പിളിനോട് സാമ്യമുള്ള ചക്ക തെരഞ്ഞടുക്കുകയായിരുന്നു. എട്ട് സ്ഥാനാര്‍ഥികളില്‍ ആറാംസ്ഥാനത്തായിരുന്നു ട്വൻറി20 സ്ഥാനാര്‍ഥി ഡോ. സുജിത്ത് പി. സുരേന്ദ്രനെങ്കില് സുജിത്ത് കെ. സുരേന്ദ്രന് ഏറ്റവും താഴെയായിരുന്നു. ചിഹ്നത്തിെൻറയും പേരിെൻറയും സാമ്യതയെത്തുടര്ന്ന് ഒട്ടേറെ വോട്ടുകൾ സ്ഥാനം തെറ്റിവീണിട്ടുെണ്ടന്ന് വോട്ടര്‍മാര്‍ പറയുന്നു. ബാലറ്റില്‍ പൈനാപ്പിള്‍ തെളിഞ്ഞിട്ടിെല്ലന്ന പരാതി നേരത്തേ ഹൈകോടതിയിലും എത്തിയിരുന്നു.
ആശയക്കുഴപ്പം പരിഹരിക്കാന്‍ 'ആറാം തീയതിയിലെ വോട്ട് ആറാം നമ്പറിന് അറിഞ്ഞുകുത്തുക' തലക്കെട്ടോടെ തെരെഞ്ഞടുപ്പിന് തൊട്ടുമുമ്പ് ട്വൻറി20 പ്രചാരണം നടത്തിയിരുന്നു. ജില്ലയിലെ ഉയര്‍ന്ന പോളിങ് നടന്ന മണ്ഡലമാണ് കുന്നത്തുനാട്. പോസ്റ്റല്‍ ബാലറ്റ് കൂടാതെ 80.99 ശതമാനം വോട്ട് രേഖപ്പെടുത്തി. 1,87,701 വോട്ടര്‍മാരില്‍ 1,52,024 പേരാണ് വോട്ട് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

