Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുന്നാർ ഡാം വരൾച്ചാ...

കുന്നാർ ഡാം വരൾച്ചാ ഭീഷണിയിൽ VIDEO

text_fields
bookmark_border
കുന്നാർ ഡാം വരൾച്ചാ ഭീഷണിയിൽ VIDEO
cancel

ശബരിമല: ശബരിമലയിലേക്കാവശ്യമായ വെള്ളമെത്തിക്കുന്നതിൽ മുഖ്യസ്രോതസ്സായ കുന്നാർ ഡാം വരൾച്ചാ ഭീഷണിയിൽ. പ്രളയത ്തി​​​​​െൻറ കുത്തൊഴുക്കിൽ ഡാമിൽ അടിഞ്ഞുകൂടിയ മണ്ണും മരങ്ങളും പാറകളും നീക്കം ചെയ്യാത്തതാണ് കുന്നാർ ഡാമി​​​​ ​െൻറ നിലനിൽപ്പിന് തന്നെ ഭീഷണിയായിരിക്കുന്നത്.

ശബരിമലയിൽ നിന്നും ഏഴ് കിലോമീറ്റർ വടക്ക് കിഴക്ക് ദിക്കിലാണ ്​ മൂന്നര മീറ്റർ ഉയരമുള്ള ഡാമുള്ളത്​. പ്രതിദിനം 25 ലക്ഷം ലിറ്റർ വെള്ളമാണ്​ ഇവിടെ നിന്ന്​ സന്നിധാനത്ത് എത്തിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ പ്രളയകാലത്ത് വൻ തോതില്‍ മണ്ണും കല്ലും മരങ്ങളും വീണ് അണക്കെട്ട് നിറഞ്ഞതോടെ സംഭരണശേഷിയില്‍ ഉണ്ടായ കുറവാണ് ഡാമി​​​​​െൻറ നിലനിൽപ്പിന് ഭീഷണിയായിരിക്കുന്നത്.

ഈ ഉത്സവകാലത്തിന് മുമ്പായി ഇവ നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കാൻ അധികൃതര്‍ക്കായില്ല. അണക്കെട്ടി​​​​​െൻറ ഉയരം വർധിപ്പിക്കണം എന്ന ആവശ്യം ദേവസ്വം​േബാര്‍ഡും ശബരിമല മാസ്റ്റർ പ്ലാൻ കമ്മിറ്റിയും ഉന്നയിച്ചിട്ടുെങ്കിലും വനംവകുപ്പ്​ ഇതുവരെ അനുകൂല നിലപാട്​ സ്വീകരിച്ചിട്ടില്ല.

സന്നിധാനത്തു നിന്നും ഏറെ ഉയര്‍ന്ന സ്ഥലത്തുനിന്നാണ് കുന്നാര്‍ ഒഴുകി തുടങ്ങുന്നത് എന്നതും ഭൂമിയുടെ സ്വാഭാവിക ചരിവും മുതലാക്കിയാണ് വൈദ്യുതിയുടെ സഹായമില്ലാതെയാണ്​ സന്നിധാനത്തെ പാണ്ടിത്താവളത്തിലുള്ള സംഭരണിയിലേക്ക് കുന്നാറിലെ അണക്കെട്ടില്‍നിന്നും ജലം എത്തിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsSabarimala NewsKunnar Dam
News Summary - Kunnar Dam - Kerala News
Next Story