ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ ഭർത്താവ് തൂങ്ങിമരിച്ച നിലയിൽ
text_fieldsകുന്നംകുളം: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആനായ്ക്കൽ ഗാനിയ നഗറിൽ പനങ്ങാട്ട് വീട്ടിൽ താമിയുടെ മകൻ പ്രതീഷാണ് (48) മരിച്ചത്. വീടിനോട് ചേർന്ന് പുറത്തുള്ള ഗോവണിയിലാണ് ഇയാളുടെ മൃതദേഹം തിങ്കളാഴ്ച പുലർച്ചെ കണ്ടെത്തിയത്.
പ്രതീഷിെൻറ ഭാര്യ ജിഷ (33) കഴിഞ്ഞ ഫെബ്രുവരി 21ന് പുലർച്ചെ കൊല്ലപ്പെട്ടിരുന്നു. സംഭവ ശേഷം കുന്നംകുളം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ ഇയാൾ ജയിലിലായിരുന്നു. മൂന്ന് മാസത്തിന് ശേഷം ജാമ്യത്തിലിറങ്ങി. മാനസിക അസ്വസ്ഥത അനുഭവപ്പെട്ട പ്രതീഷിനെ പിന്നീട് ചികിത്സക്ക് വിധേയമാക്കിയിരുന്നു. വീടിന് തൊട്ടടുത്തുള്ള സഹോദരെൻറ വീട്ടിൽ അമ്മയോടൊപ്പമാണ് കഴിഞ്ഞിരുന്നത്. ദീർഘകാലം സൗദി അറേബ്യയിലായിരുന്ന പ്രതീഷ് ഭാര്യയെ കൊലപ്പെടുത്തുന്നതിന് മാസങ്ങൾക്ക് മുമ്പാണ് നാട്ടിൽ എത്തിയത്. കുന്നംകുളം പൊലീസ് മേൽനടപടി സ്വീകരിച്ചു. മാതാവ്: സുഭദ്ര. മകൾ: സ്നേഹ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
