കുന്നംകുളം കസ്റ്റഡി മർദനം; എസ്.ഐ അടക്കം നാലു പൊലീസുകാരെ സസ്പെൻഡ് ചെയ്യും
text_fieldsതൃശൂർ: കുന്നംകുളം കസ്റ്റഡി മർദനത്തിൽ എസ്.ഐ ഉൾപ്പെടെ നാലു പൊലീസുകാർക്കെതിരെ സസ്പെൻഷന് ശിപാർശ. തൃശൂർ റെയ്ഞ്ച് ഡി.ഐ.ജിയാണ് ഇതുസംബന്ധിച്ച് ഉത്തരമേഖല ഐ.ജിക്ക് റിപ്പോർട്ട് കൈമാറിയത്. എസ്.ഐ നൂഹ്മാൻ, സജീവൻ, സന്ദീപ്, ശശീന്ദ്രൻ എന്നിവർക്കെതിഹരെയാണ് നടപടി. നാലുപേർക്കുമെതിരെ കോടതി ക്രിമിനൽ കേസ് എടുത്തിട്ടുണ്ട്. ആരോപണ വിധേയനായ മറ്റൊരു പൊലീസുകാരൻ തദ്ദേശവകുപ്പിലാണ് ജോലി ചെയ്യുന്നത്. അതിനാൽ വകുപ്പുതല നടപടി സാധ്യമല്ല.കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്ത് ആണ് പൊലീസുകാരുടെ മർദനത്തിനിരയായത്.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവഡ ചന്ദ്രശേഖറും വ്യക്തമാക്കി.
സുജിത്തിനെതിരെ 2023 ഏപ്രിൽ അഞ്ചിന് രാത്രി കുന്നംകുളം പൊലീസിന്റെ ക്രൂര മർദനത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അടിവസ്‍ത്രം മാത്രം ധരിപ്പിച്ച് സുജിത്തിനെ പൊലീസ് ജീപ്പിൽ നിന്ന് ഇറക്കുന്നത് മുതൽ പല തവണ അടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
എന്നാൽ ഈ പൊലീസുകാരെ പിരിച്ചുവിടണമെന്നാണ് മർദനമേറ്റ സുജിത്തിന്റെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

