Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ
text_fieldsbookmark_border
കോഴിക്കോട്: വിദ്യാർഥിനികളോട് ലൈംഗികാതിക്രമം നടത്തിയ അധ്യാപകൻ അറസ്റ്റിൽ. കുന്ദമംഗലം ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകൻ ഓമശ്ശേരി മങ്ങാട് സ്വദേശി കായക്കൊട്ടുമ്മൽ ശ്രീനിജിൻ (45) ആണ് അറസ്റ്റിലായത്.
പ്രതി വിദ്യാർഥിനികളോട് അടുത്തിടപഴകി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ഇയാൾക്കെതിരെ താമരശ്ശേരി, കുന്ദമംഗലം സ്റ്റേഷനുകളിലായി സ്കൂൾ വിദ്യാർഥിയെ മർദിച്ചതിനും, അധ്യാപികമാരെ തെറി വിളിച്ചതിനും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനും പൊതുജന ശല്യത്തിനുമായി ആറോളം കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
കുന്ദമംഗലം ഇൻസ്പെക്ടർ കിരണിന്‍റെ നിർദേശ പ്രകാരം എസ്.ഐ യുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

