Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുന്ദമംഗലത്ത്​...

കുന്ദമംഗലത്ത്​ ​വർക്ക്​ഷോപ്പിന്​ തീപിടിച്ചു; 12 ആഡംബര കാറുകൾ കത്തി നശിച്ചു VIDEO

text_fields
bookmark_border
kunnamangalam-fire-16-05-2020.jpg
cancel

കോഴിക്കോട്​: കുന്ദമംഗലത്തിനടുത്ത് മുറിയനാലില്‍ ബെൻസ്​ വർക്ക്​ഷോപ്പിൽ വന്‍തീപ്പിടിത്തം. എട്ട്​ ബെൻസ്​ കാറുകൾ പൂർണമായും നാല്​ കാറുകൾ ഭാഗികമായും കത്തി നശിച്ചു. ഷോപ്പിനകത്തെ യന്ത്രങ്ങളും മറ്റു സാധന സാമ​ഗ്രികളും കത്തി നശിച്ചിട്ടുണ്ട്​.

 

കോഴിക്കോട്​ സ്വദേശി ​ജോബി എന്നയാളുടെ ഉടമസ്ഥതയിലുള്ള എമിറേറ്റ്സ് മോട്ടോഴ്സ് എന്ന ഷോപ്പിനാണ് ശനിയാഴ്ച പുലര്‍ച്ചെ 5.45ഓടെ തീപിടിച്ചത്. തീ നാട്ടുകാർ കണ്ട്​ പൊലീസിനെ അറിയിക്കുകയായിരുന്നു.

kgm-fire-car-16-05-2020.jpg

തീപിടിത്തത്തിന്​ കാരണം ഷോര്‍ട്ട്സര്‍ക്യൂട്ടാണെന്നാണ്​ പ്രാഥമിക നിഗമനം. വെള്ളിമാടുകുന്ന്, നരിക്കുനി, മുക്കം, ബീച്ച്​ എന്നിവിടങ്ങളിൽ നിന്നും അഗ്​നിശമന സേന എത്തിയാണ്​ തീയണച്ചത്. കുന്ദമംഗലം പൊലീസും സ്ഥലത്തെത്തി. കോടികളുടെ നഷ്​ടമാണ്​ ഉണ്ടായിരിക്കുന്നതെന്ന്​ കുന്ദമംഗലം പൊലീസ്​ അറിയിച്ചു.

burned-car-16-05-2020.jpg


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:firekerala newskunnamangalammalayalam newsBenz car
News Summary - kunnamangalam fire-kerala news
Next Story