മൂന്നാം സീറ്റിനെ കുറിച്ച് ചർച്ച ചെയ്തിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി
text_fieldsമലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് ചോദിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്തിട്ടില്ലെന്ന് മ ുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. കോൺഗ്രസിെൻറ സ്ഥാനാർഥിനിർണയത്തിൽ ഇടപെടാറില്ല. അഭിപ്രായം ചോദിച്ചാൽ യു.ഡി.എഫിൽ പറയുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ലോക്സഭ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് മൂന്നാമതൊരു സീറ്റ് കൂടി വേണമെന്ന ആവശ്യം പരസ്യമായി പ്രകടിപ്പിച്ച് യൂത്ത് ലീഗ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പിൽ വയനാട് സീറ്റ് ലഭിച്ചാല്‍ ലീഗിന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിെൻറ വിലയിരുത്തൽ.
സിറ്റിങ് സീറ്റായ വയനാട് വിട്ടുകൊടുക്കാൻ കോൺഗ്രസ് തയാറായില്ലെങ്കിൽ കാസർകോട് നേടിയെടുക്കുകയാണ് മുസ്ലിം ലീഗ് ലക്ഷ്യമെന്നും വാർത്തകളുണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
