ഇടത് പാര്‍ട്ടികള്‍ പ്രായോഗികസമീപനം സ്വീകരിക്കണം –കുഞ്ഞാലിക്കുട്ടി
text_fieldsതിരുവനന്തപുരം: രാജ്യത്ത് ബി.ജെ.പിയെ പ്രതിരോധിക്കാൻ കോണ്‍ഗ്രസിെൻറ നേതൃത്വത്തിലുള്ള മുന്നണിക്കേ സാധിക്കൂ എന്നും ഇക്കാര്യത്തില്‍ പ്രായോഗികസമീപനം ഇടത് പാര്‍ട്ടികള്‍ സ്വീകരിക്കണമെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. കോണ്‍ഗ്രസിനെ ഒഴിച്ചുനിർത്തി ബി.ജെ.പിയെ നേരിടാന്‍ സാധ്യമെല്ലന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെയോ ബംഗാളിലെയോ അവസ്ഥെവച്ച് ഇന്ത്യയെ ഒട്ടാകെ വിലയിരുത്തുന്നത് ശരിയല്ല. ബി.ജെ.പിക്കെതിരെ പ്രതിപക്ഷകക്ഷികളുടെ കൂട്ടായ്മ ആവശ്യമാണ്. ഇത്തരത്തിലുള്ള കൂട്ടായ്മ രൂപംകൊള്ളുന്നുവെന്നതിെൻറ സൂചനയാണ് സോണിയ ഗാന്ധിയുടെ വസതിയില്‍ നടന്ന പ്രതിപക്ഷകക്ഷികളുടെ യോഗം.
ബി.ജെ.പിക്കെതിരെ അതത് സംസ്ഥാനങ്ങളുടെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ധാരണയില്‍ പോകണമെന്നാണ് ഈ യോഗത്തില്‍ ഉയര്‍ന്ന പൊതുധാരണ. കഴിയുന്നത്ര മതേതര വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ പ്രായോഗികസമീപനം സ്വീകരിക്കണമെന്ന കാര്യത്തില്‍ എല്ലാകക്ഷികളും യോജിച്ചു. ഇടത് പാര്‍ട്ടികള്‍ ഈ യോഗത്തില്‍ പങ്കെടുത്തത് ശുഭസൂചകമാണെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത െതരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തില്‍ വരാനുള്ള ഒരു സാധ്യതയുമില്ലെന്ന് ഉറപ്പിച്ചുപറയാന്‍ കഴിയുന്ന വിധിയാണ് യു.പി ഉപതെരഞ്ഞെടുപ്പിലുണ്ടായത്. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന വന്മാറ്റത്തിെൻറ സൂചനയാണിത്. ചെങ്ങന്നൂര്‍ ഉപെതരഞ്ഞെടുപ്പ് ഇടത് സര്‍ക്കാറിെൻറ വിലയിരുത്തലാകും. വിജയം യു.ഡി.എഫിനൊപ്പമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉപെതരഞ്ഞെടുപ്പില്‍ കെ.എം. മാണി യു.ഡി.എഫിനൊപ്പമുണ്ടാകുമോയെന്ന ചോദ്യത്തിന്, ഇക്കാര്യത്തില്‍ തനിക്ക് ശുഭാപ്തിവിശ്വാസമുണ്ടെന്നായിരുന്നു പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
