കരിപ്പൂർ: വലിയ വിമാനങ്ങളുടെ സർവിസ് വേണമെന്ന് കുഞ്ഞാലിക്കുട്ടി
text_fieldsന്യൂഡൽഹി: കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് പുതിയതരത്തിലുള്ള വലിയ വിമാനങ്ങളുടെ സർവിസ് ആരംഭിക്കാൻ േവ്യാമയാനവകുപ്പ് നടപടി സ്വീകരിക്കണമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി.
റൺവേ കാർപറ്റിങ് നടത്തിയശേഷം വലിയ വിമാനങ്ങളുടെ സർവിസ് നിർത്തിവെച്ചിരിക്കുകയാണെന്ന് ശൂന്യവേളയിൽ അദ്ദേഹം ലോക്സഭയിൽ പറഞ്ഞു. ഏറ്റവും പ്രാധാന്യമുള്ള വിമാനത്താവളങ്ങളിലൊന്നാണിത്. മുൻകാലങ്ങളിൽ എല്ലാത്തരം വിമാനങ്ങളും ഇവിടെനിന്ന് വിദേശരാജ്യങ്ങളിലേക്ക് സർവിസ് നടത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
