അനൈക്യം പ്രശ്നമുണ്ടാക്കിയെന്ന് കുഞ്ഞാലിക്കുട്ടി
text_fieldsതിരുവനന്തപുരം: മഞ്ചേശ്വരം ഒഴികെയുള്ള മണ്ഡലങ്ങളിൽ പാർട്ടി അനൈക്യം പ്രശ്നമായെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എ ം.പി. പരാജയത്തിെൻറ ഉത്തരവാദിത്തം എൻ.എസ്.എസിെൻറ തലയിൽ കെട്ടിവെക്കേണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമ ാക്കി.
അതേസമയം വട്ടിയൂർക്കാവിൽ അശ്രദ്ധയോടെയാണ് തെരഞ്ഞെടുപ്പ് കൈകാര്യം ചെയ്തതെന്ന് കോൺഗ്രസ് നേതാവ് ടി.പീതാംബരകുറുപ്പ് പറഞ്ഞു. യു.ഡി.എഫിൽ നിന്ന് വട്ടിയൂർക്കാവ്, കോന്നി മണ്ഡലങ്ങൾ എൽ.ഡി.എഫ് പിടിച്ചെടുത്തതിന് പിന്നാലെയാണ് നേതാക്കളുടെ പ്രതികരണം.
പരാജയം ചർച്ച ചെയ്യും –ഹൈദരലി തങ്ങള്‍
കോഴിക്കോട്: കാലാകാലങ്ങളായി വിജയിക്കുന്ന മണ്ഡലങ്ങളിലെ പരാജയ കാരണങ്ങള്‍ യു.ഡി.എഫ് ചര്‍ച്ച ചെയ്യുമെന്ന് ലീഗ് സംസ്ഥാന പ്രസിഡൻറ് ഹൈദരലി ശിഹാബ് തങ്ങൾ. മൂന്ന് മണ്ഡലങ്ങളിലെ യു.ഡി.എഫ് വിജയം അഭിനന്ദനാര്‍ഹമാണ്. പ്രത്യേകിച്ചും മഞ്ചേശ്വരം മണ്ഡലത്തിലെ വിജയം. ഫാഷിസ്റ്റ് ശക്തികളെ കേരളത്തിലേക്ക് കടക്കാതെ എന്നും കാത്തുസൂക്ഷിച്ചത് മഞ്ചേശ്വരം മണ്ഡലത്തിലെ ജനങ്ങളാണ്. മണ്ഡലത്തിലെ വിവിധ മതക്കാരും ഭാഷക്കാരുമായ ജനം തികഞ്ഞ മതേതര വിശ്വാസികളാണെന്ന് ഒരിക്കല്‍കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ് -അദ്ദേഹം വാർത്തകുറിപ്പിൽ പറഞ്ഞു.
