Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുഞ്ഞനന്തൻ...

കുഞ്ഞനന്തൻ ചരമവാർഷികാചരണം: അന്ത്യാഞ്​ജലിയുമായി ടി.പി വധക്കേസ്​ പ്രതികൾ

text_fields
bookmark_border
കുഞ്ഞനന്തൻ ചരമവാർഷികാചരണം: അന്ത്യാഞ്​ജലിയുമായി ടി.പി വധക്കേസ്​ പ്രതികൾ
cancel

ക​ണ്ണൂ​ർ: സി.​പി.​എം നേ​താ​വും ടി.​പി. വ​ധ​ക്കേ​സ്​ പ്ര​തി​യു​മാ​യി​രു​ന്ന പി.​കെ. കു​ഞ്ഞ​ന​ന്ത​െൻറ ഒ​ന്നാം ച​ര​മ​വാ​ര്‍ഷി​കാ​ച​ര​ണ​ത്തി​ൽ അ​ന്ത്യാ​ഞ്​​ജ​ലി​യു​മാ​യി അ​തേ കേ​സി​ലെ പ്ര​തി​ക​ളും. കു​ഞ്ഞ​ന​ന്ത​െൻറ സ്​​മാ​ര​ക സ്​​തൂ​പ​ത്തി​ലാ​ണ്​ ടി.​പി വ​ധ​ക്കേ​സി​ലെ അ​ഞ്ചാം പ്ര​തി കെ.​കെ. മു​ഹ​മ്മ​ദ്​ ഷാ​ഫി, ആ​റാം പ്ര​തി അ​ണ്ണ​ൻ സി​ജി​ത്ത്​ എ​ന്നി​വ​രെ​ത്തി പു​ഷ്​​പാ​ർ​ച്ച​ന ന​ട​ത്തി​യ​ത്. ടി.​പി വ​ധ​വു​മാ​യോ കേ​സി​ലെ പ്ര​തി​ക​ളു​​മാ​യോ സി.​പി.​എ​മ്മി​ന്​ ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന്​ നേ​താ​ക്ക​ൾ ആ​വ​ർ​ത്തി​കു​േ​മ്പാ​ഴാ​ണ്​ ഇ​രു​വ​രും പാ​ർ​ട്ടി ന​ട​ത്തി​യ ച​ര​മ​വാ​ർ​ഷി​ക ദി​നാ​ച​ര​ണ​ത്തി​നി​ടെ കു​ഞ്ഞ​ന​ന്ത​ന്​ അ​ഭി​വാ​ദ്യ​വു​മാ​യെ​ത്തി​യ​ത്. കൂ​ടാ​തെ, സ്​​തൂ​പ​ത്തി​ന്​ മു​ന്നി​ൽ​നി​ന്നെ​ടു​ത്ത ഫോ​​ട്ടോ​യും ഇ​രു​വ​രും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വെ​ക്കു​ക​യും ചെ​യ്​​തു. കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ത​ട​വി​ന്​ ശി​ക്ഷി​ക്ക​പ്പെ​ട്ട പ്ര​തി​ക​ൾ ഇ​പ്പോ​ൾ പ​രോ​ളി​ലാ​ണ്. കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത്​ ക്വ​​ട്ടേ​ഷ​ൻ സം​ഘ​ങ്ങ​ളാ​യി​രു​ന്നു​വെ​ന്നും ഈ ​സം​ഘ​ങ്ങ​ളു​മാ​യി പാ​ർ​ട്ടി​ക്ക്​ ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്നു​മാ​യി​രു​ന്നു പാ​ർ​ട്ടി​യു​ടെ തു​ട​ക്കം മു​​ത​ലേ​യു​ള്ള നി​ല​പാ​ട്.

ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ൽ 13ാം പ്ര​തി​യാ​യി ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ക്ക​വെ മ​രി​ച്ച കെ.​പി. കു​ഞ്ഞ​ന​ന്ത​ൻ പാ​നൂ​ർ മു​ൻ ഏ​രി​യ ക​മ്മി​റ്റി​യം​ഗ​വും മേ​ഖ​ല​യി​ൽ പാ​ർ​ട്ടി കെ​ട്ടി​പ്പ​ടു​ക്കാ​ൻ പ​ങ്കു​വ​ഹി​ച്ച നേ​താ​വു​മാ​യി​രു​ന്നു. കേ​സി​െൻറ ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ കു​ഞ്ഞ​ന​ന്ത​നെ പാ​ർ​ട്ടി ത​ള്ളി​പ്പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും മ​ര​ണ​ശേ​ഷം പാ​ർ​ട്ടി​യു​ടെ പൊ​തു​സ്വ​ത്തെ​ന്ന രീ​തി​യി​ലാ​യി​രു​ന്നു സ​മീ​പ​നം. ഒ​ന്നാം ച​ര​മ​വാ​ർ​ഷി​കാ​ച​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ത​യാ​റാ​ക്കി​യ സ്​​മാ​ര​ക സ്​​തൂ​പം ഉ​ദ്ഘാ​ട​നം ചെ​യ്​​ത​ത്​ മു​ൻ​മ​ന്ത്രി​യും സി.​പി.​എം കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗം ഇ.​പി. ജ​യ​രാ​ജ​നാ​യി​രു​ന്നു. കെ.​പി. മോ​ഹ​ന​ൻ എം.​എ​ൽ.​എ, സി.​പി.​എം ക​ണ്ണൂ​ർ ജി​ല്ല സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ, സം​സ്​​ഥാ​ന സ​മി​തി​യം​ഗം പി. ​ജ​യ​രാ​ജ​ൻ തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. പാ​നൂ​ർ ഏ​രി​യ ക​മ്മി​റ്റി​യു​ടെ ഫേ​സ്​​ബു​ക്ക് പേ​ജി​ൽ കു​ഞ്ഞ​ന​ന്ത​ൻ സ്​​മൃ​തി​പ​ഥ​ങ്ങ​ളി​ലൂ​ടെ എ​ന്ന ത​ത്സ​മ​യ അ​നു​സ്​​മ​ര​ണ യോ​ഗം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​നാ​ണ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത​തും. വ​ല​തു​പ​ക്ഷ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഇ​ര​യാ​ണ് കു​ഞ്ഞ​ന​ന്ത​ൻ എ​ന്നാ​യി​രു​ന്നു ഇ.​പി. ജ​യ​രാ​ജ​ൻ ത​െൻറ പ്ര​സം​ഗ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.

2014ലാ​ണ്​ ഷാ​ഫി​യും സി​ജി​ത്തും കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ത​ട​വി​ന്​ ശി​ക്ഷി​ക്ക​പ്പെ​ട്ട​ത്. ജ​യി​ലി​ലെ കോ​വി​ഡ്​ വ്യാ​പ​ന​ത്തെ തു​ട​ർ​ന്നാ​ണ്​ ഇ​വ​ർ​ക്ക്​ നി​ല​വി​ൽ പ​രോ​ൾ അ​നു​വ​ദി​ച്ച​ത്. 2017ൽ ​പ​രോ​ളി​ലാ​യി​രി​ക്ക​വെ​യാ​ണ്​ ഷാ​ഫി​യു​ടെ വി​വാ​ഹം ക​ഴി​ഞ്ഞി​രു​ന്ന​ത്. അ​ന്ന്​ ഷാ​ഫി​യു​ടെ ചൊ​ക്ലി​യി​ലെ വീ​ട്ടി​ൽ എ.​എ​ൻ. ഷം​സീ​ർ എം.​എ​ൽ.​എ സ​ന്ദ​ർ​ശി​ച്ച​ത്​ പാ​ർ​ട്ടി​യു​മാ​യി ഇ​വ​ർ​ക്കു​ള്ള ഉ​റ​ച്ച​ബ​ന്ധം ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​താ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ്​ പാ​ർ​ട്ടി സം​ഘ​ടി​പ്പി​ച്ച ഔ​ദ്യോ​ഗി​ക ച​ട​ങ്ങി​ൽ വീ​ണ്ടും ഇ​വ​രു​ടെ സാ​ന്നി​ധ്യം.

Show Full Article
TAGS:PK Kunjananthan TP murder case 
News Summary - Kunjananthans death anniversary TP murder case accused pays tribute
Next Story