ജലതുരങ്കങ്ങളുടെ ആശാൻ കുഞ്ഞമ്പു നിര്യാതനായി
text_fieldsകുണ്ടംകുഴി (കാസർകോട്): മലതുരന്ന് ഉറവകൾ സൃഷ്ടിച്ച ജല തുരങ്കങ്ങളുടെ ആശാന്‍ കുണ്ടംകുഴി നീര്‍ക്കയയിലെ കുഞ്ഞമ്പു (72) നിര്യാതനായി. ചൊവ്വാഴ്ച രാത്രി കുണ്ടംകുഴിയില്‍ പഞ്ചായത്ത് സോക്കര്‍ ചടങ്ങില്‍ കുഞ്ഞമ്പുവിനെ സംഘാടകര്‍ ആദരിച്ചിരുന്നു.
ജലശേഖരണ രീതിയായ സുരംഗകളുടെ (തുരങ്കം) നിർമാണത്തിൽ വൈദഗ്ധ്യമുള്ള അവശേഷിക്കുന്ന ഒരാളാണ് കുഞ്ഞമ്പു. പതിനാറാം വയസ്സിൽ തുടങ്ങിയ നിർമാണം ജീവിതാവസാനം വരെ തുടർന്നു. 50 വർഷത്തോളം ഈ രംഗത്ത് പ്രവർത്തിച്ചു. കേരളം, കർണാടകം, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലായി 1500ഓളം തുരങ്കങ്ങൾ നിർമിച്ചിട്ടുണ്ട്.
യുനെസ്കോയുടെ സംരക്ഷിക്കേണ്ട പൈതൃകങ്ങളുടെ പട്ടികയിലുള്ള സുരംഗകളുടെ ചുമതല ഇദ്ദേഹത്തിനാണ് നൽകിയിരിക്കുന്നത്. നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. ഭാര്യ: ശാരദ. മക്കൾ: രതീഷ്, വാസന്തി, ദയാമണി. മരുമക്കൾ: ശ്രീധരൻ, തമ്പാൻ, ദിവ്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.


