Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രവാസികൾ വരുന്നതിൽ...

പ്രവാസികൾ വരുന്നതിൽ സർക്കാർ തടസ്സം സൃഷ്ടിക്കുന്നു- കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
PK Kunhalikutty
cancel

തിരുവനന്തപുരം: പ്രവാസികൾ നാട്ടിലേക്ക് എത്തുന്നതിന് സംസ്ഥാന സർക്കാർ തടസങ്ങൾ ഉണ്ടാക്കുകയാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി. പ്രവാസികളോട് സർക്കാർ ശത്രുത മനോഭാവം കാണിക്കുകയാണ്. ഇത് അവസാനിപ്പിക്കണം. 

സർക്കാരിന്‍റെ പ്രവാസി വിരുദ്ധ നിലപാടുകൾക്കെതിരെ യൂത്ത് ലീഗ് മലപ്പുറം സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇതേ വിഷയമുന്നയിച്ച് ക്ലിഫ് ഹൗസിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചിനിടയില്‍ പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മറ്റ് ജില്ലകളിലും യൂത്ത് ലീഗ് സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു. 

കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍‌ പ്രവാസികളോട് കാട്ടുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട്ടെ നോര്‍ക്കാ ഓഫീസിന് മുന്നില്‍ എസ്.കെ.എസ്.എസ്.എഫും പ്രതിഷേധ സമരം സംഘടിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pravasikerala newsyouth leagueP. K Kunjalikutty
News Summary - Kunjalikutty- Kerala news
Next Story