Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ്രീധരൻപിള്ളയുടെ വർഗീയ...

ശ്രീധരൻപിള്ളയുടെ വർഗീയ പരാമർശം വോട്ടിന്​ വേണ്ടി -കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
PK Kunhalikutty
cancel

മലപ്പുറം: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ്​ ശ്രീധരൻപിള്ളയുടെ വർഗീയ പരാമർശം വോട്ടിന്​ വേണ്ടിയാണെന്ന്​ പി.കെ ക ുഞ്ഞാലിക്കുട്ടി എം.പി. ബി.ജെ.പിയുടെ ശ്രമം കേരളത്തിൽ വിലപ്പോവില്ല. ഇത്തരം വിമർശനങ്ങൾ പുച്ഛിച്ചു തള്ളുന്നതായും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി, യോഗി ആദിത്യനാഥ്​ തുടങ്ങി വർഗീയ പ്രചരണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നവരുടെ സർട്ടിഫിക്കറ്റ്​ ഒന്നും ലീഗിന്​ ആവശ്യമില്ല. മതേതര കാര്യത്തിൽ ഉറച്ച നിലപാടുള്ള പാർട്ടിയാണ്​ ലീഗ്​. ഞങ്ങളുടെ ചരിത്രം തുറന്ന പുസ്​തകമാണ്​. കേരളത്തിലെ ബി.ജെ.പിക്കാർ ഉത്തരേന്ത്യയിൽ ഉപയോഗിക്കുന്ന തന്ത്രം ഇവിടെ പ്രയോഗിച്ചാൽ ഇപ്പോൾ അവർക്ക്​ ലഭിക്കുന്ന പിന്തുണ കൂടി പോകും.

സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന തന്ത്രം അവർ കേരളത്തിലും കൊണ്ടുവരാൻ നോക്കുകയാണ്​. എന്നാൽ കേരളത്തിലെ ജനത ബുദ്ധിയുള്ളവരാണ്​. അവരുടെ വർഗീയ പ്രചരണങ്ങൾ ഏശാൻ പോകുന്നില്ല. -കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iumlkunjalikuttyPK kunhalikutty
News Summary - Kunhalikutty against ps sreedharan pillai - Kerala news
Next Story