Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുണ്ടറ കേസിലെ പ്രതി...

കുണ്ടറ കേസിലെ പ്രതി ബന്ധുവായ 13കാരിയെയും പീഡിപ്പിച്ചെന്ന് പൊലീസ്

text_fields
bookmark_border
കുണ്ടറ കേസിലെ പ്രതി ബന്ധുവായ 13കാരിയെയും പീഡിപ്പിച്ചെന്ന് പൊലീസ്
cancel

കൊല്ലം: കുണ്ടറ ബലാൽസംഗ കേസിലെ പ്രതി  വിക്ടർ ദാനിയേൽ (ഞണ്ട് വിജയൻ) 13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പൊലീസ്. ബന്ധുവായ പെൺകുട്ടിയെയാണ് പ്രതി പീഡിപ്പിച്ചത്. പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കൊട്ടാരക്കര ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. 10 വയസുകാരിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിലായ പ്രതിയെ ഇന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്.

10 വയസുകാരിയെ ബലാൽസംഗം ചെയ്ത കേസിൽ പൊലീസ് ബന്ധുവായ 13കാരിയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന മൊഴി ലഭിച്ചത്. ഭയന്നിട്ടാണ് പീഡനവിവരം തുറന്നു പറയാതിരുന്നതെന്നും പെൺകുട്ടി വ്യക്തമാക്കി.

കൂടാതെ, 2010ൽ പ്രതി വിക്ടർ ദാനിയേൽ കുണ്ടറ സ്വദേശിയായ 14കാരനെ കൊലപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി മറ്റൊരു പരാതിയും പൊലീസിന് ലഭിച്ചു. പ്രതിയുടെ അയൽവാസിയായിരുന്നു കൊല്ലപ്പെട്ട 14കാരൻ. വിക്ടർ ദാനിയേലും മകനും ചേർന്ന് കൊലപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ അമ്മയാണ് പരാതി നൽകിയത്. ഈ പരാതിയിൽ പൊലീസ് പുനഃരന്വേഷണത്തിന് ഉത്തരവിട്ടു. കൊട്ടാരക്കര ഡി.വൈ.എസ്.പിയോട് പരാതി അന്വേഷിക്കാൻ നിർദേശം നൽകിയതായി കൊല്ലം റൂറൽ എസ്.പി സുരേന്ദ്രൻ മാധ്യമങ്ങളെ അറിയിച്ചു.

മുമ്പ് വിക്ടർ ദാനിയേലിന്‍റെ അയൽവാസിയായിരുന്ന 14കാരനെ ആളില്ലാത്ത വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കുട്ടിയുടെ അമ്മയും സഹോദരിയും അച്ഛനോടൊപ്പം ആശുപത്രിയിലായിരുന്ന സമയത്താണ് സംഭവം. തൂങ്ങി മരണം കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടി 2010ൽ കുടുംബം കുണ്ടറ പൊലീസിന് പരാതി നൽകിയിരുന്നു. എന്നാൽ, പൊലീസ് അന്വേഷണത്തിന് തയാറായില്ലെന്നും കുടുംബം പറയുന്നു.

Show Full Article
TAGS:kundara rape case 
News Summary - kundara rape case
Next Story