You are here

കുണ്ടറ പീഡനം: ആദ്യം നിസ്സഹകരിച്ച മാതാവടക്കമുള്ളവരുടെ മൊഴികൾ വഴിത്തിരിവായി

07:31 AM
20/03/2017

കുണ്ടറ:  നാന്തിരിക്കലിലെ 10 വയസ്സുകാരിയുടെ ദുരൂഹ മരണത്തി​​െൻറ അന്വേഷണത്തിൽ വഴിത്തിരിവായത്​ ആദ്യം നിസ്സഹകരിച്ച മാതാവടക്കമുള്ളവരുടെ മൊഴികൾ. മൂന്നു ദിവസം നിരന്തരം ചോദ്യം ചെയ്തിട്ടും കസ്​റ്റഡിയിലുണ്ടായിരുന്ന ഒമ്പതുപേരും ​പ്രതി ആരെന്ന്​  ഒരു സൂചനയും നൽകാതെ പിടിച്ചുനിൽക്കുകയായിരുന്നു. ഒടുവിൽ പെൺകുട്ടിയുടെ മാതൃസഹോദരൻ ഉൾപ്പെടെ മൂന്നുപേരെ കൂടി പൊലീസ്​ കസ്​റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത് വഴിത്തിരിവായി. ​െപൺകുട്ടിയുടെ മാതാവിനോട്  സഹോദരൻ സംസാരിച്ച ശേഷമാണ് പൊലീസിനോട് വിവരങ്ങൾ വെളിപ്പെടുത്താൻ സന്നദ്ധമായത്​. ​


അറസ്​റ്റിലായ ത​​െൻറ ഭർത്താവ്​ വിക്​ടർ ദാനിയേൽ ചെറുമക്കളെ പീഡിപ്പിച്ചിരുന്നതായി മുത്തശ്ശി പൊലീസിനോട്​ സമ്മതിച്ചു. സമാനമായ മൊഴിയാണ്​ കുട്ടിയുടെ മാതാവും അവരുടെ സഹോദരനും നൽകിയത്​. ഇവരുടെ വെളിപ്പെടുത്തലുകളും തിരുവനന്തപുരത്ത് ചൈൽഡ്​ലൈൻ  പ്രവർത്തകരുടെ കൗൺസലിങ്ങിൽ കഴിയുന്ന പെൺകുട്ടിയു​െട സഹോദരിയിൽനിന്ന് ലഭിച്ച വിവരങ്ങളും ​തമ്മിലെ പൊരുത്തം പ്രതിയിലേക്ക്​ എത്തുന്നതിന്​ സഹായകമായി. വിക്​ടർ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയരാക്കിയ ചില കുട്ടികളുടെ മൊഴികളും വിലപ്പെട്ടതായി.

േചാദ്യംചെയ്യലിനോട്​ പെൺകുട്ടിയുടെ മാതാവടക്കം തുടക്കം മുതൽ സഹകരിക്കാത്തതിനാൽ​ പ്രതിയെ കണ്ടെത്താനാവാതെ പൊലീസ്​ നിസ്സഹായാവസ്​ഥയിലായിരുന്നു. തുടർന്ന്​ നുണപരിശോധനക്ക്​ വിധേയരാക്കണമെന്ന നിലപാടിൽ പൊലീസ്​ എത്തുകയും ​ഇതിനായി കോടതിയിൽ ​അപേക്ഷ നൽകുകയും ചെയ്​തു. നുണ പരിശോധനയുമായി ബന്ധപ്പെട്ട്​ ​െപൺകുട്ടിയുടെ മാതാവും മുത്തച്ഛനും തിങ്കളാഴ്​ച ​േകാടിതിയിൽ ഹാജരാകാൻ നിർേദശവും ലഭിച്ചിരുന്നു. ഇത്​ ചോദ്യംചെയ്യലുമായി സഹകരിക്കാൻ കസ്​റ്റഡിയിലുള്ളവരെ നിർബന്ധിതരാക്കി. ചോദ്യംചെയ്യലിൽ മനഃശാസ്​ത്രപരമായ സമീപനം സ്വീകരിക്കുന്നതിൽ വിദഗ്​​ധരായ  പൊലീസ്​ ഉദ്യോഗസ്​ഥരുടെ ഇടപടൽ നടന്ന സംഭവങ്ങൾ പറയാൻ കസ്​റ്റഡിയില​ുള്ളവരെ നിർബന്ധിതരാക്കുകയായിരുന്നു.

വ​ക്കീ​ൽ ഗു​മ​സ്​​ത​നാ​യി​രു​ന്ന വി​ക്​​ട​ർ അ​ടു​ത്ത​കാ​ല​ത്താ​യി കൊ​ല്ല​ത്ത് ഒ​രു സ്​​ഥാ​പ​ന​ത്തി​ൽ സെ​ക്യൂ​രി​റ്റി ആ​യി ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു. മ​ക​ളു​ടെ വീ​ടി​ന​ടു​ത്ത് മ​റ്റൊ​രു വീ​ട് വാ​ങ്ങി താ​മ​സി​ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് കു​ട്ടി​ക​ളെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. ഇതറിയാമായിരുന്നിട്ടും വിക്​ട​െറ രക്ഷിക്കാനാണ്​ പെൺകുട്ടിയുടെ പിതാവിനുമേൽ കുറ്റം ആ​േരാപിക്കാൻ മാതാവടക്കം ഉറ്റവർ ശ്രമിച്ചതെന്ന്​ പൊലീസ്​ പറയുന്നു.

​​അതേസമയം, മരണം നടന്ന്​ രണ്ടുമാസത്തോളം കാര്യക്ഷമമായ അന്വേഷണം നടക്കാത്തതി​​െൻറ ​േപാരായ്​മ കേസി​​െൻറ തുടർനടപടികളിലും പ്രതിഫലിക്കുന്ന സ്​ഥിതിയാണ്​. ലോക്കൽ പൊലീസ്​ ഇത് വെറും ആത്്മഹത്യയെന്ന നിലയിൽ ഒതുക്കിയെങ്കിലും പോസ്​റ്റ്​മോർട്ടം റിപ്പോർട്ട് വന്നതോടെ കുട്ടിയുടെ പിതാവ് പരാതിയുമായി രംഗത്തെത്തി. ഇയാൾ  മദ്യപാനി ആയതിനാൽ പരാതികൾക്ക് ആരും വലിയ ഗൗരവം നൽകിയതുമില്ല.
   
   
 

 

COMMENTS