പീഡനപരാതി കൈകാര്യം ചെയ്തതിൽ വീഴ്ച; കുണ്ടറ സി.ഐയെ സ്ഥലംമാറ്റി
text_fieldsതിരുവനന്തപുരം: പീഡനപരാതി കൈകാര്യം ചെയ്യുന്നതിൽ വീഴ്ച കണ്ടെത്തിയതിനെതുടർന്ന് കുണ്ടറ സി.െഎയെ സ്ഥലംമാറ്റി. എൻ.സി.പി മുൻ നേതാവ് പത്മാകരനെതിരെ യുവതി നൽകിയ പരാതി കൈകാര്യം ചെയ്യുന്നതിൽ വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് കുണ്ടറ എസ്.എച്ച്.ഒ ആയിരുന്ന എസ്. ജയകൃഷ്ണനെ സ്ഥലംമാറ്റി ഡി.ജി.പി ഉത്തരവ് പുറപ്പെടുവിച്ചത്.
കൊല്ലം എസ്.എസ്.ബിയിലേക്കാണ് സ്ഥലംമാറ്റം. കൊല്ലം എസ്.എസ്.ബി സി.െഎ ആയിരുന്ന ആർ. രാജേഷിനെ നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിലേക്കും അവിടെനിന്ന് എസ്. മഞ്ജുലാലിനെ കുണ്ടറ എസ്.എച്ച്.ഒയായുമാണ് മാറ്റിനിയമിച്ചത്.
പരാതി കൈകാര്യം ചെയ്യുന്നതിൽ ജയകൃഷ്ണെൻറ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായി തിരുവനന്തപുരം റേഞ്ച് ഡി.െഎ.ജി സഞ്ജയ്കുമാർ ഗുരുഡിൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

